ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (DRDO) ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ഡിഫൻസ് റിസർച്ച് ടെക്‌നിക്കൽ കേഡറിന് കീഴിലുള്ള സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ്.ടി.എ-ബി), ടെക്‌നീഷ്യൻ-എ (ടെക്-എ) എന്നി തസ്‌തികകളിലുള്ള 1900 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1901 ഡി.ആർ.ഡി.ഒ സെപ്റ്റാം-10 തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികളാണ് ആരംഭിച്ചത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://drdo.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി
സെപ്റ്റംബർ 3 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. സെപ്റ്റംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ശമ്പള വിശദാംശങ്ങൾ
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി: പ്രതിമാസം 35,400- 1,12,400
ടെക്നീഷ്യൻ എ: പ്രതിമാസം 19,900 - 63,200
വിദ്യാഭ്യാസ യോഗ്യത
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകന് സയൻസിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
ടെക്നീഷ്യൻ എ: ഉദ്യോഗാർത്ഥി 10-ാം ക്ലാസ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം. അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ടി.ഐ) നിന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
അപേക്ഷകൾ അയക്കേണ്ട വിധം
- ഡി.ആർ.ഡി.ഒ ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in സന്ദർശിക്കുക.
- സെപ്റ്റാം റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
- ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക
0 comments: