2022, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പോസ്റ്റ് ഓഫീസിലെ ഈ സ്‌ക്കീമിൽ ചേർന്നാൽ നികുതി അടയ്ക്കാതെ 1 കോടി സമ്പാദിക്കാം

 

നിക്ഷേപങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ സുരക്ഷിതത്വം മാത്രമല്ല നികുതിയും  പരിഗണിക്കേണ്ടതുണ്ട്. ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടാൽ പലിശ വരുമാനം 40,000 രൂപ കടന്നാൽ നികുതി പിടിക്കും. മുതിർന്നവരാണെങ്കിൽ 50,000 രൂപയുടെ പരിധിയുണ്ട്.  മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലും 1 വർഷത്തിന് മുൻപ് ലാഭമെടുത്താൽ ഹ്രസ്വകാല മൂലധനനേട്ടവും 1 വർഷത്തിന് ശേഷം ദീർഘകാല മൂലധന നേട്ടവും കണക്കാക്കി നികുതി നൽകേണ്ടി വരും.  എന്നാൽ നികുതി ഇല്ലാതെ നിക്ഷേപിക്കാൻ പറ്റിയ ഒരു മാർഗ്ഗമാണ് പോസ്റ്റ് ഓഫീസിലെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽ ചേരുന്നത്. 

ഏതൊരു പോസ്റ്റ് ഓഫീസിൽ നിന്നും 500 രൂപ അടച്ചു കൊണ്ട് പിപിഎഫിൽ നിക്ഷേപം തുടങ്ങാം. പൂർണ്ണമായും കേന്ദ്രസർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്.  നിക്ഷേപകര്‍ക്ക് 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. കാലാവധിയോളം വർഷത്തിൽ നിക്ഷേപം നടത്തണം. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിലെ കാലാവധി. 15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ 5 വര്‍ഷ ബ്ലോക്കുകളാക്കി നിക്ഷേപത്തിന്റെ കാലാവധി ഉയര്‍ത്തി നിക്ഷേപം തുടരാം. കാലാവധിക്ക് ശേഷം പിപിഎഫ് അക്കൗണ്ടില്‍ തന്നെ നിക്ഷേപിച്ചാല്‍ തുടര്‍ന്നും പലിശ ലഭിക്കും.

പൂര്‍ണമായും നികുതി ഇളവുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. നികുതിയും പലിശയും നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്.  സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കാറുണ്ട്. 2022 ജൂണ്‍ സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ലഘു സമ്പാദ്യ പദ്ധതികളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കാണിത്.

നിക്ഷേപം പിന്‍വലിക്കല്‍ നിക്ഷേപം 5 വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമെ പിന്‍വലിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. 50 ശതമാനം തുകയാണ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. 15 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്ബുക്ക് കൂടി സമര്‍പ്പിച്ച് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ അനുവദിക്കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് ലഭിക്കുക.

നിക്ഷേപം പൂർണമായും നികുതിയിളവ് ലഭിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇതിനാൽ പിപിഎഫിൽ നിന്ന് 1 കോടി നേടിയാൽ നികുതി അടയ്ക്കേണ്ടി വരുന്നില്ല. ഇതിനായി എത്ര രൂപ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം. വർഷത്തിലെ പരമാവധി നിക്ഷേപമായ 1.5 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ 1 കോടി നേടാൻ ഇന്നത്തെ പലിശ നിരക്കിൽ 25 വർഷം നിക്ഷേപിക്കേണ്ടി വരും.

മാസത്തില്‍ ഇത് 12,500 രൂപയും ദിവസത്തിൽ 417 രൂപയാണ് നീക്കി വെക്കേണ്ടത്. 15 വർഷം കൊണ്ട് 22.5 ലക്ഷം രൂപ 15 വര്‍ഷം കൊണ്ട് നിക്ഷേപിക്കാനാകും. 7.1 എന്ന പലിശ നിരക്കില്‍ പതിനഞ്ച് വര്‍ഷത്തേക്ക് 18.2 ലക്ഷം രൂപ പലിശയായി ലഭിക്കും. 15 വര്‍ഷ കാലാവധിയില്‍ നിക്ഷേപം 40.70 ലക്ഷം രൂപയായി ഉയരും.5 വർഷത്തിന്റെ 2 ബ്ലോക്കുകളായി 25 വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ 37.50 ലക്ഷമാകും പിപിഎഫിലേക്ക് അടച്ച തുക. ഇതിനൊപ്പം 62.50 ലക്ഷം രൂപ പലിശ കൂടി ലഭിക്കുമ്പോൾ 1.03 കോടി രൂപ നേടാം.

0 comments: