2022, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

(September 5 )ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

ബി.എസ്.സി നഴ്‌സിങ്/ പാരാമെഡിക്കല്‍: അപേക്ഷ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ ബി.എസ്.സി നഴ്‌സിങ്/ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനക്കുശേഷമുള്ള വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അപേക്ഷാര്‍ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിച്ച്‌ ആവശ്യപ്പെട്ട രേഖകള്‍ സെപ്റ്റംബര്‍ 11 വൈകീട്ട് അഞ്ചിന് മുമ്പായി അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കില്ല. രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.

എന്‍ജിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക നാളെ

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സ് പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.ഉച്ചക്ക് 12.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു തൃശൂരില്‍ ഫലപ്രഖ്യാപനം നടത്തും. പരീക്ഷയിലെ സ്കോര്‍ ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ചിരുന്നു.പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ് കെമിസ്ട്രി, മാത്സ് എന്നിവക്ക് ലഭിച്ച മാര്‍ക്കിനും പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്കോറിനും തുല്യപരിഗണന നല്‍കിയുള്ള സ്റ്റാന്‍റേഡൈസേഷനിലൂടെയാണ് എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. എന്‍ജിനീയറിങ് പേപ്പര്‍ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പര്‍ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.

കെ.മാറ്റ് (എം.ബി.എ.)താല്‍ക്കാലിക ഫലം പ്രസിദ്ധീകരിച്ചു

എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണര്‍ നടത്തിയ കേരള മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ.മാറ്റ്) പ്രവേശന പരീക്ഷയുടെ താല്‍ക്കാലിക ഫലം www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.അന്തിമഫലം സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.

ഒറ്റപ്പെണ്‍കുട്ടിക്ക് ഇനി യു.ജി.സി ഗ്രാന്റും

യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്റ്സ് ക​മീ​ഷ​ന്‍ (യു.​ജി.​സി) ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി​ക്കും വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കു​മ​ട​ക്കം ഫെ​ലോ​ഷി​പ് ന​ല്‍​കും.അ​ഞ്ച് ത​രം ഫെ​ലോ​ഷി​പ്പു​ക​ള്‍ അ​ധ്യാ​പ​ക​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ​പ്ര​ഖ്യാ​പി​ക്കും.മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക പെ​ണ്‍​കു​ട്ടി​ക്ക് സാ​വി​ത്രി​ഭാ​യ് ജ്യോ​തി​റാ​വു ഫു​ലെ ഫെ​ലോ​ഷി​പ്, ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ യു.​ജി.​സി പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ലോ​ഷി​പ്, വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ഫെ​ലോ​ഷി​പ്, നി​ല​വി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് ഗ​​വേ​ഷ​ണ സ​ഹാ​യം, പു​തു​താ​യി ജോ​ലി​യി​ല്‍ ചേ​ര്‍​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് ഡോ. ​കോ​ത്താ​രി ഗ​വേ​ഷ​ണ സ​ഹാ​യം എ​ന്നി​വ​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ളെ​ന്ന് യു.​ജി.​സി ചെ​യ​ര്‍​മാ​ന്‍ ജ​ഗ​ദീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.അ​ര​ല​ക്ഷം രൂ​പ വീ​തം മാ​സം ന​ല്‍​കും. മ​റ്റ് ചെ​ല​വു​ക​ള്‍​ക്കാ​യി അ​ര​ല​ക്ഷം വ​ര്‍​ഷ​ത്തി​ലും ന​ല്‍​കും.

ഐ.ഐ.ടികളില്‍ മെഡിസിന്‍ പഠിക്കാം, യൂനിവേഴ്സിറ്റികള്‍ അധ്യാപകര്‍ക്ക് പരി​ശീലനം നല്‍കണം -പുതിയ നിര്‍ദേശവുമായി യു.ജി.സി

അധികം വൈകാതെ വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടികളില്‍ മെഡിസിനും പഠിക്കാം. പൊതു സര്‍വകലാശാലകളില്‍ ഗവേഷണവും നടത്താം.എങ്ങനെയെന്നല്ലേ? ഉന്നത വിദ്യാഭ്യാസമേഖലയില്‍ അടിമുടി പരിഷ്കരണത്തിന് ഒരുങ്ങുകയാണ് യു.ജി.സി. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതു സംബന്ധിച്ച്‌ യു.ജി.സി ഉന്നത സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇരട്ട ബിരുദം, ലയനം, ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്നിവയടക്കമുള്ളവ പഠിപ്പിക്കാന്‍ യു.ജി.സി കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 15 വരെ നീട്ടി. https://puccmaheadm.samarth.edu.in എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണം. ബിരുദ കോഴ്‌സുകൾക്ക് പ്ലസ്ടു/ വിഎച്ച് സിയും, എം വോക് ഫാഷൻ ടെക്‌നോളജിക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. ഫോൺ: 9207982622, 9495720870.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 കണ്ണൂർ യൂണിവേഴ്സിറ്റി

 ഹാൾടിക്കറ്റ്

13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്),  ഏപ്രിൽ 2022  പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

13.09.2022 ന് ആരംഭിക്കാനിരുന്ന സർവ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/സപ്ലിമെന്ററി),  മെയ് 2022  പരീക്ഷകൾ 26.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

സ്പെഷ്യൽ അലോട്ട്മെന്റ് , സ്പോട്ട്   അഡ്മിഷൻ - മാറ്റിവച്ചു 

2022-23  അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള   എസ്.സി / എസ്.ടി.  സ്പെഷ്യൽ അലോട്ട്മെന്റ് (പുതിയ അപേക്ഷകൾ  സ്വീകരിക്കുന്നത് ഉൾപ്പടെ)  , സ്പോട്ട് അഡ്മിഷൻ എന്നീവ മുൻ  നിശ്ചയിച്ച തിയ്യതികളിൽ നിന്നും  മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസ്  ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സപ്തംബർ 5 ന് ഉച്ചക്ക്  2 മണിക്ക്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി  പഠന വകുപ്പ്  മേധാവിയുടെ  മുൻപിൽ ഹാജരാകണം.

റിഫ്രഷർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം 

ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്‌സുകളിലേക്ക് സർവകലാശാല -  കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ റെജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക https://hrdc.kannuruniversity.ac.in

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം കോഴ്സിൽ എസ്.സി, ജനറൽ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) വിദ്യാർത്ഥികൾ സെപ്തംബർ 5  ന് 11 മണിക്ക്  നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം എത്തി ചേരേണ്ടതാണ്. ഫോൺ:  9847859018

കാലിക്കറ്റ് സര്‍വകലാശാല 

ഗവേഷണ പ്രബന്ധ പുരസ്‌കാരത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗവും ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന ഡോ. കെ.പി. ഹരിദാസന്‍ പുരസ്‌കാര ഗവേഷണ പ്രബന്ധമത്സരത്തിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. 'ആദിവാസി ജനതയും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയവും' എന്നതാണ് വിഷയം. പി.ജി., എം.ഫില്‍., പി.എച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 14-ന് സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക് 8547018074, 9846252449, 9446581450. 

എം.എ. ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ., എം.എ. ഇംഗ്ലീഷ് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 22 വരെ കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 19 വരെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 13-ന് തുടങ്ങും.

എംബിഎ പ്രവേശനം

2022-2023 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

എ.സി. കം റഫ്രിജറേഷന്‍ മെക്കാനിക്ക് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി. കം റഫ്രിജഷന്‍ മെക്കാനിക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിനാവശ്യമായ പാനല്‍ തയ്യാറാക്കുന്നു. 2022 ജനുവരി 1-ന് 36 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി സപ്തംബര്‍ 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. അപേക്ഷയില്‍ തിരുത്തലിന് അവസരം

2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. 5-ന് വൈകീട്ട് 5 മണി വരെയാണ് അവസരമുള്ളത്. തിരുത്തലുകള്‍ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 22-ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷ 16-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം നടക്കും.

എം.എ. മലയാളം വൈവ

നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13, 14, 15 തീയതികളില്‍ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എ. എക്കണോമിക്‌സ് വൈവ

നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13 മുതല്‍ 16 വരെ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് മെയ് 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാല

ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് സെപ്റ്റംബർ 9 ന് തുടങ്ങും

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ആന്റ് നാനോ സെന്ററും, പോളണ്ടിലെ റോക്ലോ യൂണിവേഴ്‌സിറ്റിയും ലൊറെയിൻ യൂണിവേഴ്‌സിറ്റിയും ഗ്ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും സംയുക്തമായി പദാർത്ഥങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പുനരുപയോഗം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസിന് സെപ്റ്റംബർ 9 ന് തുടക്കമാകും. 

പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം

ജൂലൈ 16, 17 തീയതികളിൽ സി.എം.എസ്. കോളേജിൽ വച്ച് നടത്തിയ പി.എച്ച്.ഡി. എൻട്രൻസ് ടെസ്റ്റ് - 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 'പ്രൊവിഷണലി പാസ്സ്ഡ്' സ്റ്റാറ്റസ് ഉള്ളവർ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 16 നകം അസിസ്റ്റന്റ് രജിസ്ട്രാർ XXIV (എക്‌സാം), മഹാത്മാഗാന്ധി സർവ്വകലാശാല, പി.ഡി. ഹിൽസ് - 686560 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂലായ് മാസത്തിൽ നടന്ന ഒന്നാം സെമെസ്റ്റർ ബി.എസ്.സി. (ഇലക്ട്രോണിക്‌സ് - മോഡൽ III/ ഇലക്ട്രോണിക്‌സ് & കമ്പ്യൂട്ടർ മെയിന്റനൻസ് - മോഡൽ III) സി.ബി.സി.എസ്. (ന്യൂ സ്‌കീം - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇമ്പ്രൂവ്‌മെന്റ് / 2017, 2018, 2019 & 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 14, 15, 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. മലയാളം (പ്രൈവറ്റ് പഠനം - സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപള്ളവർ് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

മഹാത്മാഗാന്ധി സർവകലാശാല റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാമിലേക്ക്' അപേക്ഷ ക്ഷണിച്ചു. ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന രീതിയിൽ വാണിജ്യപരമായ ഉൽപ്പന്നങ്ങൾ/ സാങ്കേതികവിദ്യ/ സേവനങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഫിലിം മെയ്ക്കിംഗ് കോഴ്‌സിലേക്ക് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം

സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിലിം മെയ്ക്കിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസരം സെപ്റ്റംബർ 18 വരെ നീട്ടി.

പ്രോജക്ട് ഇവാല്യുവേഷൻ / വൈവാ വോസി

പത്താം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ - റഗുലർ) / ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ - സപ്ലിമെന്ററി) കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എ.ജെ.എം.സി. (സി.എസ്.എസ്.) (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 12 മുതൽ 26 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 മെയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ - റഗുലർ / 2018-2019 അഡ്മിഷൻ - സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.


0 comments: