2024, ജനുവരി 6, ശനിയാഴ്‌ച

ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെയിൽ പഠിക്കാൻ ഗ്രേറ്റ് സ്കോളർഷിപ്

 

ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള യുകെ ഇന്ത്യൻ വിദ്യാർഥികൾക്ക് താൽപര്യമുള്ളൊരിടമാണ്.മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിൽ സാധ്യതകളുമുണ്ടെങ്കിലും യു കെ  പഠനം ചെലവേറിയ സം​ഗതിയാണ്. വായ്പകളുമായി  പോകുന്നവരിൽ പലർക്കും യോ​ഗ്യതയ്ക്ക് അനുസരിച്ചുള്ള സ്കോളർഷിപ്പുകൾ തേടിയാൽ പഠനത്തിന് ലഭിക്കുന്നൊരു സാമ്പത്തിക സഹായമായി മാറും. ഇങ്ങനെയൊരു സ്കോളർഷിപ്പിന് കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത് ഇതിന്റെ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടില്ല .ആരംഭിക്കുമ്പോൾ അപ്ഡേറ്റ് ചെയ്യുന്നതാണ് 

ഗ്രേറ്റ് സ്കോളർഷിപ്പ്

ബിരുദാനന്തര കോഴ്‌സിന് ചേരുന്ന വിദ്യാർഥികൾക്കാണ് ​ഗ്രേറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. 10,000 ബ്രിട്ടീഷ് പൗണ്ട് വരെ സ്കോളർഷിപ്പ് തുകയായി ലഭിക്കും. യുകെ ഗവൺമെന്റിന്റെ ഗ്രേറ്റ് ബ്രിട്ടൻ കാമ്പെയ്‌നും ബ്രിട്ടീഷ് കൗൺസിലും യുകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിന് ധനസഹായം നൽകുന്നത്.

യോഗ്യതാ മാനദണ്ഡം

  • ഇന്ത്യൻ പൗരന്മാരായിരിക്കണം 
  • ഇന്ത്യയിൽ ഒരു ഡിഗ്രി  പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം 
  • യുകെയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം നേടാൻ തിരഞ്ഞെടുത്ത പഠന വിഷയത്തിൽ  തൊഴിൽ പരിചയം ഉണ്ടെങ്കിൽ അഭികാമ്യം 
  • ബിരുദാനന്തര ബിരുദ പ്രോഗ്രാമിനായി തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റി നിർദേശിക്കുന്ന  IELTS അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയിൽ നിന്നുള്ള സ്കോർ ഉണ്ടായിരിക്കണം 
  • തിരഞ്ഞെടുക്കുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ ആരംഭം സെപ്റ്റംബർ ആയിരിക്കണം.

0 comments: