2024, ജനുവരി 6, ശനിയാഴ്‌ച

എൽഐസി ഗോൾഡൻ ജൂബിലി സ്‌കോളർഷിപ്പ്

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യർത്ഥികളെ സഹായിക്കുന്നതിനായി എൽഐസി ഏർപ്പെടുത്തിയ ഗോൾഡൻ ജൂബിലി സ്‌കോളർഷിപ്പിന് ജനുവരി 14 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സാമ്പത്തിക കഷ്ടപ്പാടുകൾ കാരണം വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വർഷം 20,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.എൽഐസിയുടെ ഓരോ ഡിവിഷനിലും 20 വിദ്യാർത്ഥികൾക്കും, 10 സ്‌പെഷൽ ഗേൾ ചൈൽഡ് വിഭാഗക്കാർക്കും സ്‌കോളർഷിപ്പ് നൽകും

അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡം 

 • അപേക്ഷകർ 2022 - 23  ൽ 60 ശതമാനം മാർക്കോടെ 10-ാം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായവർ ആയിരിക്കണം.10, 12 ക്ലാസ് പാസായ വിദ്യാർത്ഥിക്കൾക്കാകും തുടർ പഠന ആവശ്യങ്ങൾക്കായി സ്‌കോളർഷിപ്പ് നൽകുക
 • സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവരുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തി വനിതയാണെങ്കിൽ വാർഷിക വരുമാന പരിധി 4 ലക്ഷം രൂപ വരെയാകാം. 
 • ഒരു കുടുംബത്തിൽ നിന്ന് ഒരു വിദ്യാർത്ഥിക്കു മാത്രമേ സ്‌കോളർഷിപ്പ് യോഗ്യത ഉണ്ടാകൂ. 

ആവശ്യമായ രേഖകൾ

 •  വരുമാന സർട്ടിഫിക്കറ്റ്
 • ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
 • ജനന സർട്ടിഫിക്കറ്റ്
 • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
 • 10,12 ക്ലാസുകളിലെ മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റുകൾ

സ്‌കോളർഷിപ്പ് തുക 

 • 2022 - 23  ൽ 60 ശതമാനം മാർക്കോടെ 10-ാം ക്ലാസ് പാസായവർക്ക് ഡിപ്ലോമ, വൊക്കേഷണൽ, ഐടിഐ പഠനത്തിനു സ്‌കോളർഷിപ്പ് ലഭിക്കും. കോഴ്‌സിന്റെ ദൈർഘ്യം അനുസരിച്ച് മൂന്നു ഗഡുക്കളായായി പ്രതിവർഷം 20,000 രൂപ വീതം ലഭിക്കും.
 • 60 ശതമാനം മാർക്കോടെ 2022 - 23 ൽ പ്ലസ് ടു ജയിച്ചവർക്ക് ബിരുദം, വൊക്കേഷണൽ ഡിപ്ലോമ, ഐടിഐ പഠനത്തിനു സ്‌കോളർഷിപ്പ് ലഭിക്കും. കോഴ്‌സിന്റെ ദൈർഘ്യം അനുസരിച്ച് മൂന്നു ഗഡുക്കളായായി പ്രതിവർഷം 20,000 രൂപ വീതം ലഭിക്കും
 • 60 ശതമാനം മാർക്കോടെ 10 പാസായ സ്‌പെഷൽ ഗേൾ ചൈൽഡിന്. പ്ലസ് ടു, വൊക്കേഷണൽ, ഡിപ്ലോമ, ഐടിഐ കോഴ്‌സുകൾക്ക് സഹായം ലഭിക്കും. ബിരുദാനന്തര ബിരുദത്തിനു സഹായമില്ല. രണ്ടു വർഷത്തേയ്ക്കാണ് ഇവിടെ സ്‌കോളർഷിപ്പ്. പ്രതിവർഷം 20,000 രൂപ 3 ഗഡുക്കാളായി ലഭിക്കും. പ്ലസ് ടു പെൺകുട്ടികൾക്ക് 10,000 രൂപയാണ് സ്‌കോളർഷിപ്പ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

 • www.licindia.in എന്ന വെബ്‌സൈറ്റിലെ  ഗോൾഡൻ ജൂബിലി സ്‌കോളർഷിപ്പ്ഓപ്ഷൻ തെരഞ്ഞെടുക്കുക.
 • തുറന്നു വരുന്ന window യിൽ  ലഭ്യമായ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകുക.
 • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
 • അപേക്ഷ സ്വീകരിച്ചാൽ അതിന്റെ confirmation  നിങ്ങൾക്ക് ഇ-മെയിലിൽ ലഭിക്കും.


0 comments: