IIM / IIT / IISc / IMSc കളിൽ ഉപരിപഠനം (PG / Phd) നടത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
യോഗ്യത
- അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി / ബി.ഇ / ബി.ടെക് /) 55 ശതമാനം മാർക്ക് നേടിയിരിക്കണം.
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും.
- കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
സ്കോളർഷിപ്പ് തുക
വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.
അപേക്ഷ
അപേക്ഷ താഴെ പറയുന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം ലഭ്യമാക്കണം.
ഡയറക്ടർ ന്യൂനപക്ഷ
ക്ഷേമ വകുപ്പ് നാലാം നില വികാസ് ഭവൻ തിരുവനന്തപുരം – 33
|
NOTE :അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 05.
0 comments: