2024, ജനുവരി 8, തിങ്കളാഴ്‌ച

വിദേശത്തു പഠിക്കാൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്

 

2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിന് അവസരമൊരുക്കിക്കൊണ്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. ലോൺ സബ്‌സിഡി സ്‌കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠനത്തിനായി ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ ഉള്ള വിദ്യാഭ്യാസ വായ്പകൾക്കാണ് ലോൺ സബ്‌സിഡി സ്‌കോളർഷിപ്പ്  നൽകുന്നത് .മുസ്ലിം ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന തുടങ്ങിയ അംഗീകൃത മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്കും സംസ്ഥാനത്ത് സ്ഥിരതാമസക്കാരായവർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്, പൂരിപ്പിച്ച ഫോമുകൾ താഴെ കാണുന്ന വിലാസത്തിൽ സമർപ്പിക്കണം

ഡയറക്ടർ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് 

നാലാം നില 

വികാസ് ഭവൻ

തിരുവനന്തപുരം – 33

 

വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.minoritywelfare.kerala.gov ൽ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾ 0471-2300524, 0471-2302090 എന്നീ നമ്പരുകളിലോ സ്‌കോളർഷിപ്പ്.dmw@gmail.com എന്ന ഇമെയിൽ വഴിയോ നടത്താവുന്നതാണ്.

0 comments: