2024, ഫെബ്രുവരി 27, ചൊവ്വാഴ്ച

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണോ? ഉന്നത വിദ്യഭ്യാസ എജ്യുക്കേഷൻ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

കേരളത്തിലെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2023-24 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പുതിയ (Fresh) അപേക്ഷകളാണ്, ഇപ്പോൾ വിളിച്ചിരിക്കുന്നത്. പുതുക്കലിനുള്ള (Rnewal) അപേക്ഷ പിന്നീട് വിളിക്കുന്നതാണ്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, മാർച്ച് 18 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം ?

  • കേരളത്തിലെ റഗുലർ ആർട്സ് & സയൻസ് (സർക്കാർ/എയ്ഡഡ്) കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ആയിരിക്കണം.
  • പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ കഴിയില്ല.
  • വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്

സ്കോളർഷിപ്പ് ആനുകൂല്യം

തുടർച്ചയായി ബിരുദാനന്തര ബിരുദം വരെ ലഭിക്കുന്ന സ്കോളർപ്പിപ്പാണ് ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ്.ബിരുദതലത്തിൽ ഒന്നാം വർഷം 12,000/- രൂപയും രണ്ടാം വർഷം 18,000/- രൂപയും മൂന്നാം വർഷം 24,000/- രൂപയും സ്കോളർപ്പായി ലഭിക്കും. തുടർന്ന് ബിരുദാനന്തരബിരുദ തലത്തിൽ ഒന്നാം വർഷം, 40,000/- രൂപയും രണ്ടാം വർഷം 60,000/- രൂപയും സ്കോളർപ്പായി ലഭിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഓൺലൈനായി അപേക്ഷിച്ച ശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ട്‌, നിർദ്ദിഷ്ട രേഖകൾ സഹിതം സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം.

2.മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവർക്കും അപേക്ഷ സമർപ്പിക്കാമെങ്കിലും ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിക്കുന്ന പക്ഷം മറ്റു സ്കോളർഷിപ്പുകൾ ഒഴിവാക്കേണ്ടതാണ്. ചെയ്യേണ്ടതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും scholarship.kshec.kerala.gov.in

0 comments: