2024, ഫെബ്രുവരി 27, ചൊവ്വാഴ്ച

ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) മെയ് 15 മുതല്‍, മാര്‍ച്ച്‌ 26 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

 

ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷ മെയ് 15 മുതല്‍ 31 വരെയാണ് നടക്കുക.ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

exams.nta.ac.in/CUET-UG വെബ്‌സൈറ്റില്‍ കയറി ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.പ്ലസ്ടു പരീക്ഷ ജയിച്ചവർക്കും 2024-ൽ പരീക്ഷ എഴുതുന്നവര്‍ക്കും കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്(CUET)  ഓൺലൈനായി അപേക്ഷിക്കാം. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ പ്രവേശനം CUET പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. മാര്‍ച്ച്‌ 26 രാത്രി 11.50 വരെയാണ് രജിസ്‌ട്രേഷന്‍. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ മാര്‍ച്ച്‌ 28, 29 തീയതികളില്‍ അവസരം നല്‍കും. മെയ് രണ്ടാമത്തെ ആഴ്ച അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുമെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

0 comments: