കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴില്‍ സാദ്ധ്യത ഉറപ്പാക്കാൻ സ്കൂളുകളില്‍ തൊഴില്‍ പരിശീലനം ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.ആദ്യഘട്ടം 14 സെന്ററുകളാണ് ആരംഭിക്കുന്നത്. കോഴ്സ് സൗജന്യമാണ്.കേന്ദ്ര പദ്ധതിയായ സ്‌ട്രെംതണിംഗ് ടീച്ചിംഗ് ലേണിംഗ് റിസള്‍ട്ട്സ് ഫോർ സ്റ്റേറ്റ്സിന്റെ( സ്റ്റാർസ്) ഭാഗമാണിത്. ഉദ്ഘാടനം 19ന് വൈകിട്ട് അഞ്ചിന് കമലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും.
ഓരോ സെന്ററിലും രണ്ട് കോഴ്സുകള്‍. ഓരോ ബാച്ചിലും 25 പേർക്കാണ് പ്രവേശനം. പത്താംക്ലാസ് കഴിഞ്ഞതും പഠനം മതിയാക്കിയതുമായ കുട്ടികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍, ഓപ്പണ്‍ സ്‌കൂള്‍ വഴി പഠിക്കുന്നവർ, ഭിന്നശേഷിക്കാർ, ഹയർ സെക്കൻഡറി/വൊക്കേഷണല്‍ ഹയർ സെക്കൻഡറിയില്‍ പഠിക്കുന്നവർ, പ്ലസ്ടു പഠനം പൂർത്തിയാക്കിയവർ എന്നിവർക്കാണ് പ്രവേശനം.
പ്രായപരിധി 23 വയസ്. കാലാവധി ഒരുവർഷം. എസ്.സി/ എസ്.ടി വിദ്യാർത്ഥികള്‍ക്ക് ഉയർന്ന പ്രായപരിധിയില്‍ രണ്ട് വർഷത്തെയും ഭിന്നശേഷി കുട്ടികള്‍ക്ക് അഞ്ചുവർഷത്തെയും ഇളവുണ്ട്.സ്റ്റാർസ് പദ്ധതി പ്രകാരം 236 സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ഓരോ സെന്ററിനും 21.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇത്തരത്തില്‍ 50.74 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോഴ്സുകള്‍
- എ.ഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ
- ടെലികോം ടെക്നീഷ്യൻ
- ഐ.ഒ.ടി ഡിവൈസസ്/സിസ്റ്റംസ്
- ഡ്രോണ്‍ സർവീസ് ടെക്നീഷ്യൻ
- ഇലക്‌ട്രിക് വെഹിക്കിള്‍ സർവീസ് ടെക്നീഷ്യൻ
- ഗ്രാഫിക് ഡിസൈനർ
- ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ
- ജുവലറി ഡിസൈനർ
- ബേക്കിംഗ് ടെക്നീഷ്യൻ
- ഫിറ്റ്നസ് ട്രെയിനർ
- ഫുഡ് &ബീവറേജ് സർവീസ് അസോസിയേറ്റ്
- എക്സിം എക്സിക്യൂട്ടീവ്
- വെയർ ഹൗസ് അസോസിയേറ്റ്
0 comments: