പ്രൊഫഷണൽ, ടെക്‌നിക്കൽ പഠനങ്ങൾക്ക് അപേക്ഷിക്കാവുന്ന ഈ സ്‌കോളർഷിപ്പ്, വിമുക്തഭടന്മാരുടേയും (ആർമി, നേവി, എയർഫോഴ്സ്), വിമുക്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടേയും വാർഡുകൾ/വിധവകൾക്ക് നൽകുന്നു.
കേന്ദ്രീയ സൈനിക് ബോർഡ് നടപ്പാക്കുന്ന ഈ പദ്ധതി 2024-25 അധ്യയനവർഷം പ്രൊഫഷണൽ, ടെക്‌നിക്കൽ കോഴ്സുകളിൽ ആദ്യവർഷത്തിൽ പ്രവേശനം നേടിയവർക്കായാണ് സ്കോളർഷിപ്പ് നൽകുന്നത്. കോഴ്സ് കാലയളവിൽ (രണ്ടു മുതൽ അഞ്ച് വർഷം വരെ) സ്കോളർഷിപ്പ് തുടരും.
കോഴ്സ് വിഭാഗങ്ങൾ
പ്രൈംമിനിസ്റ്റേഴ്സ് സ്‌കോളർഷിപ്പിന് അർഹതയുള്ള അംഗീകൃത കോഴ്സുകൾ വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചില പ്രധാന കോഴ്സുകൾ:
- ആർക്കിടെക്ചർ, എൻജിനിയറിംഗ് & ടെക്നിക്കൽ, മാനേജ്മെന്റ്, അഗ്രിക്കൾച്ചർ & ഫിഷറി, ഏവിയേഷൻ, അപ്ലൈഡ് ആർട്സ് & ക്രാഫ്റ്റ്സ്, മെഡിക്കൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/മീഡിയ, എജുക്കേഷൻ/ടീച്ചേഴ്സ് ട്രെയിനിങ്, ലോ/ബി.സി.ഐ., ഇന്റഗ്രേറ്റഡ് കോഴ്സുകൾ, മറ്റ് പ്രൊഫഷണൽ/ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾ.
ഇവയിൽ ഉൾപ്പെടുന്ന ചില കോഴ്സുകൾ:
- എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഇ., ബി.ടെക്., ബി.ആർക്., ബി.പ്ലാൻ, ബി.ഡിസൈൻ, ബി.എഫ്.എ., ബി.എച്ച്.എം.സി.ടി., ബി.ആസെ. അഗ്രിക്കൾച്ചർ, ബി.ആസെ. ഫോറസ്ട്രി, ബി.ആസെ. ഏവിയേഷൻ, ബി.ഇഡ്., ബി.ബി.എ., ബി.സി.എ., ബി.ഫാർമ., ബി.എ.എൽ.എൽ.ബി. എന്നിവ.
വിശദമായ കോഴ്സ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Note: വിദേശത്ത് പഠിക്കുന്നവർ, വിദൂരപഠന/വൊക്കേഷണൽ കോഴ്സിൽ പഠിക്കുന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അർഹതയില്ല.
സ്കോളർഷിപ്പ് നിരക്കുകൾ:
- ആൺകുട്ടികൾ: ₹30,000/- പ്രതിവർഷം (പ്രതിമാസം ₹2,500)
- പെൺകുട്ടികൾ: ₹36,000/- പ്രതിവർഷം (പ്രതിമാസം ₹3,000)
അർഹത:
അപേക്ഷകർ:
• വിമുക്തഭടന്മാർ (ആർമി, നേവി, എയർഫോഴ്സ്), വിമുക്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടേയും വാർഡുകൾ / വിധവകൾ.
• പാരാമിലിറ്ററി, സിവിലിയൻ വിഭാഗക്കാർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
അപേക്ഷയുടെ യോഗ്യത:
- 2024-25 അധ്യയനവർഷം അംഗീകരിച്ച കോഴ്സുകളിൽ ഒന്നിൽ ആദ്യവർഷം (ലാറ്ററൽ എൻട്രി ഒഴികെ) പ്രവേശനം നേടിയവർക്ക് മാത്രം സ്‌കോളർഷിപ്പ് ലഭിക്കും.
- രണ്ടാംവർഷം അല്ലെങ്കിൽ തുടർവർഷങ്ങളിൽ പഠിക്കുന്നവരെ പരിഗണിക്കുന്നതല്ല.
വിദ്യാഭ്യാസ യോഗ്യത:
• എം.ബി.ബി.എസ്: 10+2
• ബി.ഇ./ബി.ടെക്: 10+2/ഡിപ്ലോമ
• ബി. എഡ്., എം.ബി.എ: ബിരുദം
• എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 60% മാർക്ക് നേടണം.
അപേക്ഷ:
- പദ്ധതിയുടെ വിശദാംശങ്ങൾ ksb.gov.in (പി.എം.എസ്.എസ്. ലിങ്ക്) വഴി ലഭ്യമാണ്.
- അപേക്ഷകൾ 2024 നവംബർ 30-നകം അതേ ലിങ്ക് വഴി സമർപ്പിക്കണം.
0 comments: