2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

പ്രീ-മെട്രിക് സ്കോളർഷിപ് 2020-21 എങ്ങനെ അപേക്ഷിക്കാം

 



2020-21 അധ്യയനവർഷത്തിലേക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. ന്യൂനപക്ഷമതവിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നല്കുന്ന സ്കോളർഷിപ്പാണിത്. ന്യൂനപക്ഷ കാര്യമന്ത്രാലയമാണ് എല്ലാ വർഷത്തെയും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്. യോഗ്യരായ വിദ്യാർത്ഥികൾക്ക് www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

യോഗ്യത 

  • കേരളത്തിലെ സ്കൂളുകളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന, കഴിഞ്ഞ വാർഷികപ്പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് കരസ്ഥമാക്കിയ ന്യൂനപക്ഷവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ.
  • കുടുംബവാർഷിക വരുമാനം ഒരു  ലക്ഷത്തിൽ കവിയരുത്.
  • ആദ്യമായി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ:
  • വിദ്യാർഥിയുടെ വാർഷികവരുമാനം പ്രഥമമായി കണക്കാക്കുന്നു. അതിനാൽ, അപേക്ഷകൾ സമർപ്പിക്കുമ്പോൾ വരുമാന സർട്ടിഫിക്കറ്റ്  ഹാജരാക്കണം.
  • വരുമാന സർട്ടിഫിക്കറ്റ് ഇല്ലങ്കിൽ റേഷൻ കാർഡ് കോപ്പി മതിയാകും 
  • രണ്ട് അപേക്ഷകരുടെ വാർഷിക വരുമാനം തുല്യമായാൽ,   ജനനതീയതി സീനിയോറിറ്റി അനുസരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു.
സെലക്ഷൻ പ്രോസസ്

  • Mark ,ജനനതീയതി, സീനിയോറിറ്റി ,അനുസരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു.
അപേക്ഷ പുതുക്കുന്നവർ:

മെറിറ്റ് ലിസ്റ്റ് ഉണ്ടായിരിക്കില്ല.

കഴിഞ്ഞ പരീക്ഷയിൽ 50% നു മുകളിൽ മാർക്ക് ലഭിച്ചവർക്ക് സ്കോളർഷിപ് പുതുക്കി നല്കുന്നു. 

അനുവദിക്കുന്ന തുക

6-10 ക്ളാസുകളിലേക്കുള്ള അഡ്മിഷൻ ഫീ: വർഷത്തിൽ 500 രൂപ.

6-10 ക്ലാസുകൾക്കുള്ള ട്യൂഷൻ ഫീ: മാസം തോറും 350 രൂപ

Maintenance Allowance 

ക്ലാസ് 1-5 : മാസം 100 രൂപ                 ക്ലാസ് 6-10: മാസം 100 രൂപ                                ക്ലാസ്  6-10 : മാസം 600 രൂപ (ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക്)   

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 31 ഒക്ടോബർ 2020.            

പെൺകുട്ടികൾക്ക്  30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • തെറ്റായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. രേഖകൾ സത്യസന്ധമായിരിക്കണം.
  • ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഒന്നിലധികം അനുവദിക്കില്ല.
  • ഒരു കുടുംബത്തിൽ നിന്ന് രണ്ട്  പേർക്ക് മാത്രമേ സ്കോളർഷിപ് അനുവദിക്കൂ.

*ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും കൃത്യമായി  രേഖപ്പെടുത്തുക                     *ബാങ്ക് ഡീറ്റയിൽസിൽ തെറ്റ് വന്നാൽ, സ്കോളർഷിപ് അനുവദിച്ചെങ്കിൽ പോലും തുക ലഭ്യമാകില്ല.

ആവശ്യമുള്ള രേഖകൾ:-

  •  ബാങ്ക് പാസ്ബുക്
  • റേഷൻ കാർഡിന്റെ കോപ്പി    
  • വരുമാന സർട്ടിഫിക്കറ്റ്
  • ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട്.
  • മാർക്ക് ലിസ്റ്റ്

സ്കോളർഷിപ്പ് തുടർന്നും ലഭിക്കാൻ വർഷാവസാനമുള്ള പരീക്ഷകളിൽ 50% ത്തിന് മുകളിൽ മാർക്ക് കരസ്ഥമിക്കിയിരിക്കണം. അച്ചടക്ക നടപടികളിൽ വീഴ്ച വരുത്തിയാലോ, അറ്റൻഡൻസിൽ ഗണ്യമായി കുറവ് വന്നാലോ, സ്കോളർഷിപ്പ് റദ്ദാക്കാൻ സ്ഥാപനത്തിന് സാധിക്കും.                         


0 comments: