2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

മൗലാനാ ആസാദ് ദേശീയ സ്കോളർഷിപ് സ്കീം 2020-21






ബീഗം ഹസ്രത് മഹൽ ദേശീയ സ്കോളർഷിപ്പ് സ്കീം 2020-21

പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ്. മൗലാനാ ആസാദ് ദേശീയ സ്കോളർഷിപ്പ് സ്കീം എന്നും ഇത് അറിയപ്പെട്ടിരുന്നു.

യോഗ്യത

  • ദേശീയ തലത്തിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ 6 മതന്യൂനപക്ഷങ്ങളിൽ പ്പെട്ട പെൺ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത.
  • 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന, മുൻപത്തെ വർഷം 50% ത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം അപേക്ഷാർഥികൾ. 
  • അപേക്ഷാർഥികളുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. ആയതിനാൽ, വരുമാന സർട്ടിഫിക്കറ്റ് അപേക്ഷാസമയം ഹാജരാക്കേണ്ടതാണ്.
  • ഒരു കുടുംബത്തിലെ രണ്ട് കുട്ടികളിലധികം പേർക്ക് സ്കോളർഷിപ്പ് നല്കപ്പെടുന്നതല്ല.
  • കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ അനുവദിക്കുന്ന മറ്റേതെങ്കിലും സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല. 

സെലക്ഷൻ പ്രോസസ് 

സ്കോളർഷിപ്പിന് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും പിന്നെ രക്ഷിതാവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ്.

മുൻ വർഷത്തെ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ ശതമാനം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു. 


അനുവദിക്കുന്ന തുക

  • 9, 10 ക്ലാസുകൾക്ക്  : വർഷത്തിൽ 5000 രൂപ 
  • 11, 12 ക്ലാസുകൾക്ക് : വർഷത്തിൽ 6,000 രൂപ



** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :  31  ഒക്ടോബർ  2020



*www.maef.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


ആവശ്യമുള്ള രേഖകൾ-

  • പ്ലസ്ടു മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
  • ആധാർ കാർഡ്
  • ബാങ്ക് പാസ്സ്ബുക്ക്
  • കമ്മ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റ്


പൊതുവായ നിർദ്ദേരങ്ങൾ:-

  • വിദ്യാർഥിയുടെ യോഗ്യതാ പത്രങ്ങൾ സ്കൂൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇതിനായി 'സ്കൂൾ വേരിഫിക്കേഷൻ ഫോം' ഡൗൺലോഡ് ചെയ്ത് അതിൽ സ്കൂൾ പ്രിൻസിപ്പാൾ ഒപ്പ് വെയ്ക്കണം.
  • ഫോമിൽ പതിപ്പിക്കുന്ന ഫോട്ടോയിൽ പ്രിൻസിപ്പാൾ സ്റ്റാമ്പും ഒപ്പും രേഖപ്പെടുത്തേണ്ടതാണ്. ശേഷം ഈ ഫോം സ്കാൻ ചെയ്ത് ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്ത് ഉൾപ്പെടുത്തേണ്ടതാണ്.
  • വരുമാനം 2 ലക്ഷത്തിൽ താഴെ ആയിരിക്കണം. രക്ഷകർത്താവിന്റെ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
  • വരുമാന സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ളതായിരിക്കണം. തദ്ദേശ ഭാഷയിൽ ഉള്ളതാണെങ്കിൽ ഇതിനോടൊപ്പം ഹിന്ദി/ ഇംഗ്ലീഷ് പരിഭാഷ കൂടി നല്കേണ്ടതാണ്.
  • അപേക്ഷാർഥി ഒരു അപേക്ഷ മാത്രം നല്കുക. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരേ പേരിലും വിവരങ്ങളിലും വന്നാൽ എല്ലാ അപേക്ഷകളും    തിരസ്കരിക്കപ്പെടുന്നതാണ്.
  • സമർപ്പിക്കുന്ന രേഖകളെല്ലാം ഹിന്ദി/ ഇംഗ്ലീഷ് ഭാഷയിലുള്ളതായിരിക്കണം.
  • ഓഫീസിൽ നേരിട്ട് എത്തിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
  • അപേക്ഷ സമർപ്പിക്കുന്നതിനോ അനുബന്ധ സർവീസുകൾക്കോ ഫീസ് ഈടാക്കുന്നതല്ല.
  • സ്കോളർഷിപ്പ് ലഭ്യമാക്കാൻ പ്രത്യേക ഏജൻസികളെയോ വ്യക്തികളെയോ ഏല്പിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.



* 9, 10, 11, 12 ക്ലാസുകളിൽ ഓരോ ക്ലാസിനും സ്കോളർഷിപ്പ് അപേക്ഷ സാധ്യമായതിനാൽ അപേക്ഷ പുതുക്കൽ ഇല്ല. ഓരോ ക്ലാസ് കഴിയുമ്പോഴും       സ്കോളർഷിപ് തുടർന്ന് ലഭിക്കാൻ ഫ്രഷ് അപേക്ഷ തന്നെ സമർപ്പിക്കേണ്ടതാണ്.  


*തുക നേരിട്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് (Direct Bank Transfer).



സ്കൂൾ പഠനത്തിൽ തടസ്സം നേരിട്ട് ഗ്യാപ്പ് എടുത്താൽ സ്കോളർഷിപ്പ് കാൻസലാവുകയോ/ സസ്പെൻഡ് ആവുകയോ ചെയ്യും. തെറ്റായ രേഖകളോ വാദങ്ങളോ സമർപ്പിച്ച് സ്കോളർഷിപ്പ് തുക ലഭ്യമായിട്ടുണ്ടെങ്കിൽ സ്കോളർഷിപ്പ് റദ്ദാവുകയും തുക തിരിച്ചെടുക്കുന്നതുമാണ്.  സ്കോളർഷിപ്പ് ഒരിക്കൽ റദ്ദായാൽ, വീണ്ടും ലഭ്യമാവുന്നതല്ല. 

അപേക്ഷിക്കേണ്ട രീതി

ആദ്യം www.maef.nic.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.

site.

http://maef.nic.in/






site






 

2 അഭിപ്രായങ്ങൾ: