2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

കേരള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് 2020-21 (ഫ്രഷ്/ റിന്യൂവൽ) ആർക്കൊക്കെ, എങ്ങനെ അപേക്ഷ കൊടുക്കാം?





കേരളത്തിലെ സർവ്വകലാശാലകളോട്  ബന്ധപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾക്ക് കീഴിലും കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികൾക്ക് 2020-21 ലെ കേരള സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷ കൊടുക്കാം. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതോടൊപ്പം തന്നെ സ്കോളർഷിപ്പ് പുതുക്കാനുള്ളവരുടെ അപേക്ഷകളും സ്വീകരിക്കുന്നതാണ്.

യോഗ്യത

  • അപേക്ഷാർഥികൾ 2020-21 അധ്യയനവർഷത്തിൽ കേരള സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലോ ഒന്നാം വർഷ ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം.
  • 2020 മാർച്ചിലെ യോഗ്യതാപരീക്ഷ 50 ശതമാനത്തിലേറെ മാർക്ക് നേടിയിരിക്കണം.
  • അപേക്ഷാർഥിയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
  • ബിരുദ-ബിരുദാനന്തര കോഴ്സിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പരീക്ഷയിൽ ഐച്ഛിക വിഷയത്തിനും സബ്സിഡിയറിക്കും കൂടി 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടാവണം.
  • കഴിഞ്ഞ വർഷത്തെ യോഗ്യതാ പരീക്ഷ വിജയിച്ച് ഈ വർഷം ഉപരിപഠനത്തിന് ചേർന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
  • അപേക്ഷ പുതുക്കാൻ ഉള്ളവർ കഴിഞ്ഞവർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം.
  • മെറിറ്റ് അടിസ്ഥാനത്തിൽ പോസ്റ്റ് ഇന്റർ  സ്റ്റേജിൽ ആർട്സ് വിഭാഗത്തിലെ 6 വിദ്യാർഥികൾക്കും സയൻസ് വിഭാഗത്തിലെ 6 ആറു വിദ്യാർഥികൾക്കും കൊമേഴ്സ് വിഭാഗത്തിലെ ആദ്യത്തെ മൂന്ന് വിദ്യാർഥികൾക്കും പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റേജിൽ ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ സ്കോളർഷിപ്പ് നൽകുന്നതാണ്.

സ്കോളർഷിപ്പിന് അനുവദിക്കുന്ന തുക, എണ്ണം



സ്കോളർഷിപ്പിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ-

  •  അപേക്ഷാ ആർത്തിക്ക് സ്വന്തം പേരിലുള്ള ഐ എഫ് സി കോഡ് കൂടിയ ഒരു നാഷണലൈസ്ഡ് ബാങ്ക് ഉണ്ടായിരിക്കണം.

  • ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെൻറ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.
  • അപേക്ഷാർഥികൾ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
  • ഒരു വർഷം സ്കോളർഷിപ്പ് അനുവദിച്ചാൽ അത് കോഴ്സ് തീരും വരെ വർഷം തോറും പുതുക്കി നൽകുന്നതാണ്. പിന്നീടുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കാൻ അതതു വർഷത്തിലെ വിജ്ഞാപനത്തിലെ നിയമങ്ങൾ പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ആവശ്യമുള്ള രേഖകൾ (സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടവ)

  •  അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ പ്രിൻറ് ഔട്ട്. ഇതിൽ അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതാണ്.
  • യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്സിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • SSLC മാർക്സിസ്റ്റ് ഡേ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അസ്സൽ രേഖ
  • വരുമാന സർട്ടിഫിക്കറ്റ് അസ്സൽ രേഖ
  • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാം പേജിൻറെ പകർപ്പ്. ഇതിൽ പേര് അക്കൗണ്ട് നമ്പർ ബ്രാഞ്ച് കോഡ് ബ്രാഞ്ച് ഡ്രസ്സ് എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

അപേക്ഷിക്കേണ്ട രീതി
  1. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കുക.
  2. മേൽപ്പറഞ്ഞ സൈറ്റിൽ പ്രവേശിച്ച് SMS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ശേഷം Apply Omline ൽ ക്ലിക്ക് ചെയ്യുക.
  4. ഏതെങ്കിലും സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
  5.  അല്ലാത്തപക്ഷം New Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ആവശ്യപ്പെട്ട വിവരങ്ങൾ നൽകി Submit ചെയ്യുക.
  6. സ്കോളർഷിപ്പ് പേജിലെ sns എന്ന ടാബിൽ ക്ലിക്ക് ചെയ്ത് കുടുംബ വാർഷികവരുമാനം പൂരിപ്പിക്കുക.
  7.  നൽകി വിവരങ്ങൾ ശരിയാണോ എന്ന് വിലയിരുത്തി വീണ്ടും Submit ചെയ്യുക.

മേൽപ്പറഞ്ഞ രീതിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം View/print Application ൽ ക്ലിക്ക് ചെയ്ത്  രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

അപേക്ഷാഫോറത്തിന്റെ പ്രിൻറ് ഔട്ടും അനുബന്ധരേഖകളും വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.

 വിദ്യാർത്ഥി സമർപ്പിക്കുന്ന രജിസ്ട്രേഷൻ പ്രിൻറ് ഔട്ടും രേഖകളും സ്ഥാപനമേധാവിയോ ബന്ധപ്പെട്ട ഓഫീസർമാരോ പരിശോധിക്കേണ്ടതാണ്.(verification)

സൂക്ഷ്മ പരിശോധന കഴിഞ്ഞ അപേക്ഷകൾ സാധുവായവ മാത്രം സ്ഥാപനമേധാവി/ പ്രിൻസിപ്പൽ ഓൺലൈൻവഴി അപ്പ്രൂവ് ചെയ്യേണ്ടതാണ്. (Approval)


ഓൺലൈൻ വഴി അംഗീകരിച്ചതിന്റെ    ഹാർഡ്കോപ്പിയും വിദ്യാർത്ഥി സമർപ്പിച്ച അനുബന്ധ രേഖകളുടെ പകർപ്പും അതാത് സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിൻറെ സ്കോളർഷിപ്പ് ഇൻസ്പെക്ഷൻ ടീം ആവശ്യപ്പെടുന്ന പക്ഷം ഇവ ഹാജരാക്കേണ്ടതാണ്.

സ്ഥാപന മേധാവികളുടെ ശ്രദ്ധയ്ക്ക്-
  • വിദ്യാർത്ഥി സമർപ്പിച്ചിരിക്കുന്ന രജിസ്ട്രേഷൻ പ്രിൻറ് ഔട്ടും അനുബന്ധരേഖകളും പ്രിൻസിപ്പലോ മറ്റ് ഓഫീസർമാരോ ഓൺലൈൻ വഴി പരിശോധിക്കേണ്ടതാണ്.
  • പരിശോധന നടത്തി സാധുവായ അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻവഴി അംഗീകരിച്ചിരിക്കണം. 
  • വിദ്യാർത്ഥികൾ സമർപ്പിച്ചിരിക്കുന്ന വരുമാനസർട്ടിഫിക്കറ്റ് അസ്സൽ രേഖ ആണോ എന്ന് ഉറപ്പുവരുത്തുക.
  • രേഖകളുടെ പകർപ്പ് സമർപ്പിച്ചത് ഉണ്ടെങ്കിൽ അത് അസ്സൽ രേഖകളുമായി ഒത്തു നോക്കി നിജസ്ഥിതി ഉറപ്പാക്കുക.
  • വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിരിക്കുന്നത് കൃത്യമാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.
  •  വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിശ്ചിത തീയതിക്ക് അതും തന്നെ അപേക്ഷകൾ പരിശോധിച്ച് ഓൺലൈനായി അപ്രൂവ് ചെയ്യേണ്ടതാണ് ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി മാത്രമായിരിക്കും ഉത്തരവാദി.
അവസാന തീയതികൾ-
  • ഓൺലൈൻ അപേക്ഷാസമർപ്പണത്തിനുള്ള അവസാന തീയതി
  • റേഷൻ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി
  • സൂക്ഷ്മ പരിശോധന നടത്തി അപേക്ഷകൾ ഓൺലൈൻ വഴി സ്ഥാപനമേധാവി അപ്പ്രൂവൽ നല്കേണ്ട അവസാന തീയതി
അപേക്ഷകൾ സ്ഥാപനമേധാവി വെരിഫൈ ചെയ്ത് അപ്രൂവ് ചെയ്യാതെ വന്നാൽ, അപേക്ഷാർത്ഥി സ്കോളർഷിപ്പിന് അർഹതയുള്ളയാളുമായാൽ അതിൻറെ പൂർണ ഉത്തരവാദിത്വം സ്ഥാപന മേധാവിക്ക് മാത്രമായിരിക്കും.

0 comments: