2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വിദ്യാസമുന്നതി സ്കോളർഷിപ്പ് (2020-21)- ഹയർസെക്കൻഡറിതലം -അപേക്ഷ ഓൺലൈനായി സമർപ്പിക്കാം




കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പ്. 

ഹയർസെക്കൻഡറി തലത്തിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷിക്കാൻ വേണ്ട യോഗ്യതയും താഴെച്ചേർക്കുന്നു.

യോഗ്യത

താഴെ പറയുന്ന എല്ലാ യോഗ്യതകളും അപേക്ഷാർഥിക്ക് ഉണ്ടായിരിക്കണം :-

  • കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് വൺ/പ്ലസ്ടു/ തത്തുല്യ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത.
  • അപേക്ഷകർ  കേരളത്തിൽ താമസിക്കുന്ന, സംവരണേതര വിഭാഗങ്ങളിൽ പെട്ടവരായിരിക്കണം.
  • അപേക്ഷാർഥിയുടെ എല്ലാ സ്രോതസ്സിൽ നിന്നുമുള്ള  കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.
  • SSLC/തത്തുല്യ പരീക്ഷയിൽ B+ ഗ്രേഡ്/ 70% മാർക്ക് ലഭിച്ചിരിക്കണം.
  • കേന്ദ്ര/കേരള സർക്കാരുകളുടെ മറ്റ് സ്കോളർഷിപ്പു സ്കീമുകളോ സ്റ്റൈപന്റുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയില്ല.
സ്കോളർഷിപ്പ് തുക, എണ്ണം

  • 2020 21 ലെ പ്രതിവർഷ സ്കോളർഷിപ്പ് തുക 4,000/- രൂപ
  • പ്രതിവർഷം 10,500 ഓളം സ്കോളർഷിപ്പുകൾ നല്കപ്പെടുന്നു.
സെലക്ഷൻ പ്രോസസ്
  • സർക്കാരിൽ നിന്നുള്ള ഫണ്ട് ലഭ്യതയ്ക്ക് അനുസൃതമായാണ്  അപേക്ഷകർക്ക് ധനസഹായം നൽകുന്നത്.
  • കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന.
  • അതായത്, കുറവ് വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടും, സർക്കാറിൽനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ  ലഭ്യതയ്ക്കനുസരിച്ചുമാണ് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നത്.
**അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 20

അപേക്ഷാർഥിക്കുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ-
  • ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • www.kswcfc.orgഎന്ന വെബ്സൈറ്റിൽ പ്രവേശിച്ച് "ഡേറ്റാ ബാങ്കിൽ" ഒറ്റത്തവണ നിർബന്ധ രജിസ്ട്രേഷൻ നടത്തി ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാത്രം സ്കോളർഷിപ്പിന് അപേക്ഷ നല്കുക.
  • മുൻവർഷങ്ങളിൽ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവരാണെങ്കിൽ ആ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പ് സ്കീമിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം.
  • സമർപ്പിച്ച അപേക്ഷയുടെയും രേഖകളുടേയും  പകർപ്പുകൾ കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന് തപാലിൽ അയച്ചുകൊടുക്കേണ്ടതില്ല.
  • അപേക്ഷാർഥികൾക്ക്  നാഷണലൈസ്ഡ് /ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • അപേക്ഷയിൽ നൽകിയിട്ടുള്ളതും, അപേക്ഷാർഥിയുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ തുക അനുവദിക്കുകയുള്ളൂ. അക്കൗണ്ട് നമ്പറിൽ എന്തെങ്കിലും തരത്തിൽ തെറ്റ് വന്ന് തുക ലഭ്യമാകാതായാൽ അത് പൂർണ്ണമായും അപേക്ഷാർഥിയുടെ മാത്രം ഉത്തരവാദിത്വമായിരിക്കും.
ആവശ്യമുള്ള രേഖകൾ
  • സ്ഥാപന മേധാവിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ( മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
  • വില്ലേജ് ഓഫീസിൽ നിന്നും കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ്
  • SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ്/ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന ജാതി സർട്ടിഫിക്കറ്റ്.  (ജാതി തെളിയിക്കാൻ ഇവ രണ്ടുമല്ലാതെ  മറ്റു രേഖകൾ സ്വീകരിക്കുന്നതല്ല)
  • SSLC/ തത്തുല്യ കോഴ്സിന്റെ മാർക്ക് ലിസ്റ്റ്
  • ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് ( അക്കൗണ്ട് നമ്പർ, IFSC കോഡ്, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ്, എന്നിവ ഉണ്ടായിരിക്കണം)
  • ആധാർ കാർഡ്.
അപേക്ഷാർഥി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • സമർപ്പിക്കുന്ന അപേക്ഷ യിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കാൻ ഇടയാക്കുന്നതിനാൽ അപേക്ഷാർഥി അതീവ ജാഗ്രതയോടെ വേണം അപേക്ഷ സമർപ്പിക്കൽ പൂർത്തിയാക്കേണ്ടത്.
  • ആവശ്യമുള്ള രേഖകളുടെ മാതൃകാ രൂപം വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അതേ മാതൃകയിലുള്ള അപേക്ഷകൾ തന്നെ സമർപ്പിക്കുക.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന മറ്റ് സ്കോളർഷിപ്പ് സ്കീമുകളോ സ്റ്റൈപെൻഡുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് വെളിവാകുന്ന പക്ഷം അനുവദിച്ച തുക 15 % പലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടിവരും. തുടർന്ന് വിദ്യാർത്ഥി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നു.
  • ബാങ്ക് വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കുക. വിവരങ്ങൾ നൽകുന്നതിൽ വരുന്ന തെറ്റുകൾ പൂർണമായും അപേക്ഷാർഥിയുടെ മാത്രം ഉത്തരവാദിത്വം ആയിരിക്കും.
അപേക്ഷയിലെ തെറ്റു തിരുത്തൽ
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്താനുള്ള അവസരവും ഉണ്ടാവുന്നതാണ്. 
  • പരിശോധിക്കുമ്പോൾ തെറ്റായ വിവരം നൽകിയിട്ടുള്ളതും, വ്യക്തതയില്ലാത്ത രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളതും, അപൂർണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. അവസാന തീയതിക്ക് ശേഷം വരുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
  • സ്കോളർഷിപ്പ് അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോർപ്പറേഷന്റേതായിരിക്കും. ഇതിൽ വരുന്ന അപ്പീലുകൾ സ്വീകാര്യമല്ല.
ആയതിനാൽ നിശ്ചിത തീയതിക്ക് മുമ്പ് തന്നെ അപേക്ഷ കൃത്യമായി പരിശോധിച്ച് ശരിയാണോ എന്ന് അപേക്ഷാർഥി തന്നെ ഉറപ്പു വരുത്തേണ്ടതാണ്. സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ സ്കോളർഷിപ്പ് തുടർന്നു വേണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 





0 comments: