2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വിദ്യാസമുന്നതി സ്കോളർഷിപ്പ് (2020-21)- ബിരുദതലം- ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം





കേരളത്തിലെ മുന്നോക്ക സമുദായത്തിൽ പെട്ട സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിഭാഗക്കാർക്കാണ് വിദ്യാസമുന്നതി സ്കോളർഷിപ്പ്.

ബിരുദതല വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷിക്കാൻ വേണ്ട യോഗ്യതയും ചുവടെ ചേർക്കുന്നു :-

യോഗ്യത 

താഴെ പറയുന്ന എല്ലാ യോഗ്യതയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

  • കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം അപേക്ഷകർ.
  • അപേക്ഷാർഥിയുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.
  • ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷ (NEET) വഴി വഴി ഇതര സംസ്ഥാനങ്ങളിൽ മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം നേടിയ കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
  • അപേക്ഷ ക്ഷണിക്കുന്ന പ്രസ്തുത സമയത്തിൽ അപേക്ഷകന് 35 വയസ്സ് തികയാൻ പാടുള്ളതല്ല.
  • പ്ലസ് ടു/ ഹയർസെക്കൻഡറി/ തത്തുല്യ കോഴ്സിൽ 70% മാർക്ക്/ തത്തുല്യ ഗ്രേഡ് നേടിയിരിക്കണം.
  • കേന്ദ്ര-കേരള സർക്കാരുകൾ നൽകുന്ന  മറ്റ് സ്കോളർഷിപ്പുകളോ സ്റ്റൈപ്പന്റുകളോ ലഭിക്കുന്ന    വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയില്ല.

അംഗീകൃത സ്ഥാപനങ്ങൾ, കോഴ്സുകൾ

യൂണിവേഴ്സിറ്റി അംഗീകാരമുള്ള കേരളത്തിലെ സർക്കാർ/എയ്ഡഡ്/ സ്വാശ്രയവിദ്യാഭ്യാസ റിസർച്ച് ആന്റ് സയൻറിഫിക് സ്ഥാപനങ്ങൾ, കേന്ദ്ര സർവ്വകലാശാലകൾ, അഖിലേന്ത്യാ തല മത്സര പരീക്ഷകൾ വഴി അഡ്മിഷൻ ലഭിക്കുന്ന കോഴ്സുകൾ.

സ്കോളർഷിപ്പ് തുക, എണ്ണം

പ്രൊഫഷണൽ ബിരുദം 
  • പ്രതിവർഷം 8,000/- രൂപ
  • 3500 സ്കോളർഷിപ്പുകൾ വരെ നൽകപ്പെടുന്നു.
 
നോൺ-പ്രൊഫഷണൽ ബിരുദം
  • പ്രതിവർഷം 6,000/- രൂപ
  • 10000 സ്കോളർഷിപ്പുകൾ വരെ നൽകപ്പെടുന്നു.

സെലക്ഷൻ പ്രോസസ്

സർക്കാറിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ അളവ് അനുസരിച്ചാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്.

കുറവ് വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകും

ഇപ്രകാരം കുടുംബ വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലും, സർക്കാരിൽ നിന്നുള്ള ഫണ്ട് ലഭ്യതക്കനുസരിച്ച് മാണ് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നത്.


** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 20

* അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ 'ഡാറ്റാ ബാങ്കിൽ'  ഒറ്റത്തവണ നിർബന്ധ രജിസ്ട്രേഷൻ നടത്തി കിട്ടിയ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വേണം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ


അപേക്ഷകർക്കുള്ള 
മാർഗ്ഗനിർദ്ദേശങ്ങൾ:-
  • ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • www.kswcfc.org എന്ന വെബ്സൈറ്റിലെ 'ഡാറ്റാബാങ്കിൽ' ഒറ്റ തവണ നിർബന്ധ രജിസ്ട്രേഷൻ നടത്തി അപ്രകാരം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുക.
  • മുൻവർഷങ്ങളിൽ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നടത്തിയവരാണെങ്കിൽ ഈ വർഷം ആ നമ്പർ ഉപയോഗിച്ച് അപേക്ഷ നൽകുക.
  • അപേക്ഷയോടൊപ്പം ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യുക. രേഖകൾ നിശ്ചിത മാതൃകയിലുള്ളവ തന്നെയായിരിക്കണം. മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
  • ഓൺലൈനായി സമർപ്പിച്ച രേഖകളുടെയും അപേക്ഷയുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന് തപാലിൽ അയച്ചുകൊടുക്കേണ്ടതില്ല.

ആവശ്യമുള്ള രേഖകൾ

  • നിശ്ചിത മാതൃകയിലുള്ള കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം (മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
  • വില്ലേജ് ഓഫീസറിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്
  • ജാതി തെളിയിക്കുന്ന രേഖ -വില്ലേജ് ഓഫീസറിൽ നിന്നും കൈപ്പറ്റിയ ജാതി സർട്ടിഫിക്കറ്റ്/ SSLC ബുക്കിലെ ജാതി രേഖപ്പെടുത്തിയ പേജ്- മറ്റു രേഖകൾ സ്വീകാര്യമല്ല.
  • പ്ലസ് ടു/ തത്തുല്യ കോഴ്സിന്റെ മാർക്ക് ലിസ്റ്റ്.
  • ബാങ്ക് പാസ് ബുക്ക് ഇൻറെ ആദ്യ പേജിൻറെ പകർപ്പ് (അക്കൗണ്ട് നമ്പർ, IFSC കോഡ്, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ്സ്, എന്നിവ വ്യക്തമായി രേഖപ്പെടുത്തിയത്).
  • ആധാർ കാർഡിന്റെ പകർപ്പ്
 അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-
  • അപേക്ഷകർക്ക് നാഷണലൈസ്ഡ് /ഷെഡ്യൂൾഡ് ബാങ്കു കളുടെ ഏതെങ്കിലും ശാഖകളിൽ അക്കൗണ്ട് ഉള്ളവരായിരിക്കണം.
  • അപേക്ഷയിൽ രേഖപ്പെടുത്തിയതും, അപേക്ഷാർഥിയുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ.
  •  അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് വിവരങ്ങളിൽ തെറ്റ് വന്ന് തുക ലഭ്യമാകാതെ വന്നാൽ അത് പൂർണമായും അപേക്ഷാർഥിയുടെ മാത്രം ഉത്തരവാദിത്വം ആയിരിക്കും.
  • കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മറ്റിതര സ്കോളർഷിപ്പുകളോ സ്റ്റൈപ്പൻഡുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പ് അപേക്ഷിക്കുകയും അത് പിന്നീട് വെളിവാകുകയും ചെയ്യുന്നപക്ഷം 15% കൂട്ട് പലിശയും ചേർത്ത് ലഭിച്ച തുക തിരിച്ചടയ്ക്കേണ്ടി വരുന്നതാണ്. പ്രസ്തുത വിദ്യാർഥിക്ക് തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
  • അപേക്ഷയിലെ നേരിയ പിഴവുകൾ പോലും സ്കോളർഷിപ്പ് നിരസിക്കപ്പെടാൻ കാരണം ആകയാൽ അപേക്ഷാർഥി പൂർണ്ണ ശ്രദ്ധയോടെ വേണം അപേക്ഷയുടെ ഓരോ ഘട്ടങ്ങളും പൂർത്തിയാക്കാൻ.
  • സ്കോളർഷിപ്പ് നൽകുന്നത് സംബന്ധിച്ച അന്തിമതീരുമാനം കോർപ്പറേഷന്റേതായിരിക്കും. ഇതിൽ അപ്പീലുകൾ ഒന്നും സ്വീകാര്യമല്ല.
അപേക്ഷയിലെ തെറ്റ് തിരുത്തൽ
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷയിലെ തെറ്റ് തിരുത്താനും സൗകര്യമുണ്ടാകും.
  • പരിശോധനയിൽ തെറ്റായ വിവരങ്ങൾ നൽകിയതും, അവ്യക്തമായ രേഖകൾ ഉള്ളടക്കം ചെയ്തിരിക്കുന്നതും, അപൂർണമായതുമായ അപേക്ഷകൾ നിരസിക്കപ്പെട്ടുന്നതാണ്.
  • അപേക്ഷയിലെ പിഴവുകൾ സംബന്ധിച്ച് പിന്നീട്  വരുന്ന പരാതികളൊന്നും സ്വീകരിക്കുന്നതല്ല.
  • വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ തന്നെയുള്ള രേഖകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ ആദ്യ മൂന്ന് വർഷങ്ങളിൽ ഗ്രാജുവേഷൻ വിഭാഗത്തിലാണ് സ്കോളർഷിപ്പിന്  അപേക്ഷിക്കേണ്ടത്. അപേക്ഷ പുതുക്കൽ ഇല്ലാത്തതിനാൽ സ്കോളർഷിപ്പ് തുടർന്നു വേണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


0 comments: