കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കുള്ള കേന്ദ്രമേഖലാ സ്കോളർഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങൾ
CSS (സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്) സ്കീം 2020-21 അധ്യയന വർഷത്തിലേക്ക് പുതിയതും പുതുക്കാനുള്ളതുമായ അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സ്കോളർഷിപ്പ് വിഭാഗമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന്, പഠന നിലവാരത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ തുടർ പഠനത്തിന് സാമ്പത്തികമായി സഹായിക്കുന്നതിനാണ് ഈ സ്കോളർഷിപ്പ്. യോഗ്യരായ വിദ്യാർഥികൾക്ക് www.scholarships.gov.in എന്ന വെബ്സസൈറ്റുവഴി ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത
- അംഗീകൃത ബോർഡുകളിൽ നിന്ന് പ്ലസ്ടു/VHSE/തത്തുല്യ കോഴ്സുകൾ പാസായി റെഗുലർ ആയി UG/PG കോഴ്സ് ചെയ്യുന്ന വിദ്യാർഥികൾ.
- പ്ലസ്ടു/തത്തുല്യ കോഴ്സുകളിലെ, നിശ്ചിത സ്ട്രീമിൽ പഠിച്ച് വിജയിച്ച മുഴുവൻ കുട്ടികളുടെ 80% ത്തിന് മുകളിൽ വരുന്ന കുട്ടികൾക്കാണ് യോഗ്യത. അതായത്, ഒരു സ്ട്രീമിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആദ്യ 20 ശതമാനം വിദ്യാർഥികളാവും സ്കോളർഷിപ്പിന് പരിഗണിക്കപ്പെടുക.
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- വേറെ സ്കോളർഷിപ്പുകളുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല.
- ഡിപ്ളോമ കോഴ്സുകൾ പഠിക്കുന്നവർ ഈ സ്കോളർഷിപ്പിന് അർഹരല്ല.
സെലക്ഷൻ പ്രോസസ്
അപേക്ഷകൾ രണ്ട് ഘട്ടമായാണ് പരിശോധിക്കുന്നത്.
(i) ഒന്നാം ഘട്ട പരിശോധന വിദ്യാർഥി പഠിക്കുന്ന സ്ഥാപനമാണ് ചെയ്യുന്നത്.
(ii)രണ്ടാം ഘട്ട പരിശോധന ബന്ധപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ ബോർഡ് നിർവഹിക്കുന്നു.
ഈ രണ്ട് ഘട്ടങ്ങളും വേരിഫൈഡ് ആയ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
- അപേക്ഷാർഥി മാർക്ക് ഷീറ്റും വരുമാന സർട്ടിഫിക്കറ്റും (അസ്സൽ) സ്ഥാപനത്തിന് സമർപ്പിക്കണം.
- സ്ഥാപനം അപ്രൂവ് ചെയ്ത അപേക്ഷകൾ താഴെ പറയുന്ന രേഖകളും കൂടി പരിശോധിച്ച്, സംസ്ഥാനം അനുവദിച്ച ക്വാട്ടകൾ അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു.
- UG കോഴ്സുകൾക്ക് (ആദ്യ മൂന്ന് വർഷം) : വർഷത്തിൽ 10,000 രൂപ
- PG കോഴ്സുകൾ : വർഷത്തിൽ 20,000 രൂപ.
0 comments: