2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

NMMS സ്കോളർഷിപ്പ് 2020-21 അപേക്ഷ കൊടുക്കാം2020-21 അധ്യയന വർഷത്തിലേക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ  സ്കോളർഷിപ്പ് ലഭിക്കുന്നതിനായി NMMS ന്റെ യോഗ്യതാ പരീക്ഷയിൽ മിനിമം മാർക്ക് നേടേണ്ടതാണ്. 

യോഗ്യത

 • അപേക്ഷകർ 2020-21 അധ്യയനവർഷത്തിൽ എട്ടാം തരത്തിൽ പഠിക്കുന്നവരായിരിക്കണം.
 • അപേക്ഷാർഥിയുടെ കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയരുത്.
 • ഏഴാംക്ലാസിലെ വാർഷിക പരീക്ഷയിൽ 55% മാർക്ക് നേടിയിരിക്കണം.
 • സംവരണ വിഭാഗക്കാർ ആണെങ്കിൽ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷക്ക് 50% മാർക്കാണ് യോഗ്യത.

**മേൽപ്പറഞ്ഞ യോഗ്യതാമാനദണ്ഡങ്ങൾ ഉള്ള വിദ്യാർത്ഥികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്റെ യോഗ്യതാ പരീക്ഷ എഴുതണം.

**Pen & paper  മോഡലിലാണ്  പരീക്ഷ നടത്തുക. സംസ്ഥാന ഗവൺമെന്റുകൾക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.

**november, ഡിസംബർ മാസങ്ങളിലാണ് ഈ പരീക്ഷ നടത്തുക.


സ്കോളർഷിപ്പ് തുക

 • യോഗ്യതാപരീക്ഷ വിജയിക്കുന്നവർക്ക് ഓരോ വർഷവും 12000 രൂപ വീതം നാലുവർഷം ലഭിക്കും
 • അതായത് അപേക്ഷാർഥി  9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വർഷങ്ങളിൽ ആയിരിക്കും തുക ലഭിക്കുക.
 • മാസംതോറും 1,000 എന്ന കണക്കിലാണ് ഒരു വർഷം 12,000 രൂപ.
 • ആകെ മൊത്തം സ്കോളർഷിപ്പ് തുക 48,000 രൂപ.

ആവശ്യമുള്ള രേഖകൾ

 • വില്ലേജ് ഓഫീസറിൽ നിന്ന് കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ്.
 • ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്.
 • 60 KB യിൽ കൂടാത്ത പാസ്പോർട്ട് സൈസ് ഫോട്ടോ.
 • ആധാർ കാർഡിന്റെ പകർപ്പ്.
 • ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്

** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 31


മാർഗ്ഗനിർദ്ദേശങ്ങൾ
 • ഓൺലൈൻ അപേക്ഷയാണ് നല്കേണ്ടത്.
 • നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ(NSP) വെബ്സൈറ്റായ  www.scholarships.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
 • അക്ഷയ സെൻറർ വഴിയോ, ഇൻറർനെറ്റ് കഫേകൾ വഴിയോ, സ്വന്തമായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
 •  അപേക്ഷ സമർപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സർക്കുലർ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
 • രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറിൽ ഉള്ള ഫോൺ അപേക്ഷ സമർപ്പിക്കുന്ന സമയം കയ്യിൽ കരുതേണ്ടതാണ്.
 • അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് തുടർച്ചയായി സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനാൽ ഇടയ്ക്ക് നമ്പർ മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
 • ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന user ID യും password ഉം രേഖപ്പെടുത്തി സൂക്ഷിക്കുക. ഇവ തുടർന്ന് ആവശ്യം വരുന്നതാണ്.

0 comments: