വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളായ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി തുടർ വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്നവർക്ക് സ്കോളർഷിപ്പും പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നവർക്ക് ലാപ്ടോപും വിതരണം ചെയ്യും.
ആർക്കൊക്കെ അപേക്ഷിക്കാം?
റ്റി.റ്റി.സി, ഐ.ടി.ഐ/ ഐ.ടി.സി, പ്ലസ് ടു ഡിഗ്രി പിജി പ്രൊഫഷണൽ കോഴ്സുകൾ ഡിപ്ലോമ കോഴ്സുകൾ തുടങ്ങിയ കോഴ്സുകൾ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വരും യോഗ്യതാ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് കരസ്ഥമാക്കി ഒരുക്കമാണ് സ്കോളർഷിപ്പിന് അർഹത.
സ്കോളർഷിപ്പിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ
- പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർ എൻട്രൻസ് കമ്മീഷണറിൽ നിന്ന് അലോട്ട്മെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ ലാപ്ടോപ്പ് നല്കാൻ പരിഗണിക്കുകയുള്ളൂ.
- മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവരുടെ കോഴ്സ് കേരള സർക്കാർ അംഗീകൃതം ആണെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തണം.
- ഒരു കോഴ്സിന് ഒരു തവണ മാത്രമേ സ്കോളർഷിപ്പ് നൽകുകയുള്ളൂ.
ആവശ്യമുള്ള രേഖകൾ
- അപേക്ഷയുടെ രണ്ട് പകർപ്പുകൾ
- അപേക്ഷാർഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ
- യോഗ്യതാ പരീക്ഷയുടെ മാർക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ
എന്നിവ ഇപ്പോൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി, ഈ മാസം 31 ആം തീയതി വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർക്ക് സമർപ്പിക്കണം.
* കരട് ലിസ്റ്റ് ജനുവരി 18ന് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് 30ന് ഉണ്ടാകും.
* അപൂർണമായതും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം - 9400229510
എറണാകുളം- 0484 2368531
കോഴിക്കോട്- 0495 2768094
0 comments: