2020, ഡിസംബർ 5, ശനിയാഴ്‌ച

കോവിഡ് പശ്ചാത്തലത്തിൽ വോട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക

 


വരുന്നവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നടക്കും. ഒരു പൊതു സ്ഥലത്ത് പോകുന്നത് പോലെ, ആശുപത്രിയിൽ പോകുന്നതുപോലെ ആയിരിക്കില്ല വോട്ട് കേന്ദ്രങ്ങളുടെ സ്ഥിതി. സാമൂഹിക അകലം പാലിച്ചു കൈകൾ ശുദ്ധിയാക്കിയും വോട്ടു ചെയ്യാനായി അണിനിരക്കേണ്ടി വരും. ഒരു നാടു മുഴുവൻ അവിടെ എത്തും എന്ന കാര്യം ഓർക്കുക.


അതിനാൽ ശ്രദ്ധിക്കുക:-

👆 സ്വന്തമായി ഒരു പേന കയ്യിൽ കരുതുക.

👆 അവിടുന്ന് കിട്ടുന്ന പേന ഉപയോഗിച്ച് ഒപ്പിടുന്നത് ഹസ്ത ദാനം ചെയ്യുന്നതിന് തുല്യമായിരിക്കും.

👆 പലരും വിരലമർത്തിയാൽ വോട്ടു ബട്ടണിൽ വിരലമർത്തുന്നതും വൈറസിനെ വിളിച്ചു വരുത്തും.

👆 തിരിച്ചറിയൽ കാർഡ് വേരിഫിക്കേഷനായി നാമേവരും ഒരാളുടെ കയ്യിൽ തന്നെയാണ് കൊടുക്കുന്നത് എന്ന് ആലോചിക്കുക.

👆 ചുരുക്കി പറഞ്ഞാൽ വോട്ട് ചെയ്യാൻ എത്തുന്ന നൂറുകണക്കിന് ആളുകളിൽ ഒരാൾക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ ആ മഹാമാരി നിങ്ങളിലേക്കും പടർന്നെത്താൻ സാധ്യതയേറെയാണ്.


വോട്ട് എന്ന അവകാശം പാഴാക്കുകയും അരുത്

♦️ സ്വന്തമായി കരുതിയ പേനകൊണ്ട് തന്നെ ഒപ്പിടുക. അവിടെയുള്ള പേന ഉപയോഗിക്കാതിരിക്കുക.

♦️ യന്ത്രത്തിൽ വിരലമർത്തുന്നതിനു പകരം പേനയുടെ പുറംഭാഗം കൊണ്ട് ബട്ടണിൽ അമർത്തുക.

♦️ വെരിഫിക്കേഷനായി കൊടുത്ത തിരിച്ചറിയൽ കാർഡ് തിരികെ വാങ്ങി സാനിറ്റൈസർ പുരട്ടുക. പേനയിലും.

♦️ തിരികെ അവരവരുടെ വീടുകളിൽ എത്തുന്നതുവരെ മുഖത്തോ കണ്ണിലോ കൈ കൊണ്ട് തൊടാതിരിക്കുക.

♦️ വീട്ടിലെത്തിയ ഉടനെ ഇട്ടിരുന്ന വസ്ത്രം, മാസ്ക് എന്നിവ 1 മണിക്കൂർ സോപ്പു വെള്ളത്തിൽ ഇട്ടുവയ്ക്കുക ഇത് വയറസിന് മുകളിലുള്ള പ്രോട്ടീൻ ആകണം നശിപ്പിച്ച് നിർജീവം ആക്കാൻ സഹായിക്കുന്നു.

♦️ ശേഷം കുളിക്കുക. 20 മിനിറ്റെങ്കിലും ശരീരത്തിൽ സോപ്പിനെ ആവരണമുണ്ടായിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ സ്വയം ഒരു സുരക്ഷാവലയം തീർക്കുക.

സുരക്ഷയാണ് പ്രധാനം. എന്ന് കരുതി വോട്ട് എന്ന അവകാശം പാഴാക്കാൻ സാധിക്കില്ല. അതിനാൽ എല്ലാവരും സുരക്ഷിതത്വം ഉറപ്പു വരുത്തി വോട്ടു ചെയ്യാനായി സജ്ജരാകുക.

Stay safe. Stay Healthy..

0 comments: