2020, ഡിസംബർ 5, ശനിയാഴ്‌ച

സാക്ഷം, പ്രഗതി സ്കോളർഷിപ്പുകളുടെ അപേക്ഷാതീയതി നീട്ടി

 


സാക്ഷം, പ്രഗതി എന്നീ സ്കോളർഷിപ്പുകളുടെ അപേക്ഷിക്കാനുള്ള അവസാനതീയ്യതി നീട്ടിയതായി ഓൾ ഇന്ത്യൻ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) അറിയിച്ചു. ഡിസംബർ 31 വരെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ട്വിറ്ററിലൂടെയാണ് AICTE പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്

.പ്രഗതി സ്കോളര്ഷിപ്പിന് അപേക്ഷ കൊടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെക്നിക്കൽ ഡിപ്ലോമ, ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് ഉള്ളതാണ് പ്രഗതി സ്കോളർഷിപ്പ്. ഭിന്നശേഷിക്കാർക്കായി ആവിഷ്കരിച്ചതാണ് സാക്ഷം സ്കോളർഷിപ്പ്.

2020 21 അധ്യയനവർഷത്തിൽ ആദ്യ സെമസ്റ്റർ/ ആദ്യവർഷ ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രഗതി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഈ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് പുതുക്കാം. AICTE അംഗീകൃത സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കാണ് സാക്ഷം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത.

0 comments: