2021-22 അധ്യയന വർഷത്തെ പ്ലസ് വൺ അപേക്ഷ കൊടുക്കാൻ പോകുന്ന ,അഡ്മിഷൻ എടുക്കാൻ പോകുന്ന വിദ്യാർഥികൾ ശ്രദ്ധിക്കുക പ്ലസ് വൺ അപേക്ഷ ഉടൻ ആരംഭിക്കും എന്നാണ് ഔദ്യോഗികമായി നമുക്ക് അറിയാൻ സാധിച്ചത് ,പ്ലസ് വൺ അപേക്ഷ കൊടുക്കുമ്പോൾ അത് HSE അപ്ലിക്കേഷൻ ആവട്ടെ ഇനി അല്ല VHSE അപ്ലിക്കേഷൻ ആവട്ടെ ,വിദ്യാർഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നിങ്ങൾ അപേക്ഷ കൊടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ കോഡ് മനസ്സിലാക്കി വെക്കുക എന്നുള്ളതാണ്,അത് പോലെ നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് കോഡ് മനസ്സിലാക്കി വെക്കുകയും ചെയ്യുക ,നിങ്ങൾക്ക് വളരെ എളുപ്പം മൊബൈൽ ഫോണിൽ തന്നെ ഗോവെർന്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സംസ്ഥാനത്തെ HSE , സ്കൂൾ കോഡും,കോഴ്സ് കോഡും മനസ്സിലാക്കി വെക്കാം
HSE സ്കൂൾ കോഡ് അറിയാൻ https://www.hscap.kerala.gov.in/ സന്ദർശിക്കുക
- തുടർന്നു നിങ്ങൾക് താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും
- പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ എല്ലാ അറിയിപ്പുകളും ഈ വെബ്സൈറ്റ് വഴി ലഭിക്കുന്നതാണ് ,ഇതിൽ നിങ്ങൾക്ക് റെഡ് ലൈൻ ചെയ്ത സ്കൂൾ ലിസ്റ്റ് എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക,ശേഷം ജില്ലാ സെലക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ വരും അതിൽ നിങ്ങളുടെ ജില്ലാ സെലക്ട് ചെയ്യുക
- ജില്ലാ സെലക്ട് ചെയ്താൽ നിങ്ങൾക് സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കന്ററി സ്കൂൾ ലിസ്റ്റും ,സ്കൂൾ കൊടും കാണാൻ സാധിക്കും
- മുകളിൽ കാണുന്നത് പോലെയുള്ള പട്ടിക നിങ്ങൾക് ലഭിച്ചാൽ ,പട്ടികയിൽ ആദ്യത്തെ ഓപ്ഷൻ School Code എന്നുള്ള ഓപ്ഷൻ കാണാം ,അടുത്ത ബോക്സിൽ സ്കൂൾ പേര് കാണാം ,ശേഷം പ്ലസ് വൺ നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ കോഡ് ഇപ്പോൾ തന്നെ Note ചെയ്ത് വെക്കുക
ഇതിനായി നിങ്ങൾ ഇപ്പോൾ സന്ദർശിച്ച https://www.hscap.kerala.gov.in/ കയറുക ശേഷം നിങ്ങൾക്ക് School List എന്നുള്ള ഓപ്ഷൻ ന്റെ തൊട്ട് അപ്പുറത്തായിട്ട് Course List എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങൾക്ക് കോഴ്സ് കോഡും ഓരോ കോഡിലും വിഷയം ആണ് എന്നുള്ള വിഷാദ വിവരം കാണാം
0 comments: