2021, ജൂലൈ 20, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 എസ്‌എസ്‌എല്‍സി തിളക്കത്തിന് പിന്നില്‍ ഉദാരത, മാര്‍ക്കു ദാനമെന്ന് ആരോപണം

പരീക്ഷ നടത്തിപ്പിലെ അശാസ്ത്രീയതയും മൂല്യനിര്‍ണയത്തിലെ ഉദാര സമീപനവും കാരണമാണ് പത്താം ക്ലാസ് പരീക്ഷാഫലം റെക്കോര്‍ഡ് വിജയത്തിലെത്തിയതെന്ന് ആരോപണം. ഇതോടെ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. എ പ്ലസ് നേടിയവര്‍ക്കു പോലും പ്ലസ് വണ്‍ പ്രവേശനം നേടാനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.പത്താം ക്ലാസില്‍ ആകെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ 10 ശതമാനം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും A+ ലഭിച്ചത്. ഇത്തവണ അത് 28 ശതമാനമായി ഉയര്‍ന്നു. ഇരട്ടിയിലധികം വര്‍ധന.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണം; എയിംസ് മേധാവി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) ഡയറക്ടര്‍. വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കണമെന്നുള്ള അഭിപ്രായക്കാരനാണ് താനെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കുസാറ്റ് ഫിസിക്‌സ് പി.എച്ച്.ഡി പ്രവേശന പരീക്ഷ 29-ന്

കുസാറ്റ് ഫിസിക്‌സ് വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂലൈ 29-ന് വകുപ്പ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിനകം അറിയിപ്പ് ലഭിക്കാത്തവര്‍ ഓഫീസുമായി (0484-2577404/9645826550)ബന്ധപ്പെടണം.

ഐ.എച്ച്.ആര്‍.ഡി. കോഴ്സുകള്‍

ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നടത്തുന്ന  കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ,ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.പട്ടികജാതി/പട്ടികവര്‍ഗ/പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍- 04792485370, 04792485852, 8547005018, 9495069307.

സ്‌കോള്‍ കേരള: 21 ന് നടത്താനിരുന്ന ഡി.സി.എ പരീക്ഷ മാറ്റിവെച്ചു

സ്‌കോള്‍ കേരള ജൂലൈ 21-ന് നടത്താനിരുന്ന ഡി.സി.എ തിയറി പരീക്ഷ (DC 02 – MS Office and Internet ) ജൂലൈ 27-ലേക്ക് മാറ്റിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റം ഉണ്ടായിരിക്കില്ല. വിശദ വിവരങ്ങള്‍ക്ക് അതത് പരീക്ഷാകേന്ദ്രങ്ങളുമായോ, ജില്ലാ ഓഫീസറുടെ 9447913820 എന്ന നമ്പരിലോ ബന്ധപ്പെടണം.

ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുമേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ(ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്.

സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് മുന്‍ഗണന

കേരള സര്‍ക്കാര്‍ പുതിയതായി ഇറക്കിയ പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്സിനേഷന്‍ മുന്‍ഗണനാപട്ടികയില്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും.18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യവകുപ്പിന്റെ ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും ആദ്യമായാണ് ഒരു സര്‍വകലാശാലയിലെ പേര് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടുള്ള മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിക്കുന്നത്.

നിയമ പ്രവേശന പരീക്ഷ ജൂലൈ 23ന്; മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

നിയമ പ്രവേശന പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ് ബോസ് അംഗവുമായ ബെഞ്ചാണ് തള്ളിയത്.

ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന സംഘടനയാണ് പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് . 

നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം

നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 ഒഴിവുകള്‍. കേരളത്തില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18 ഒഴിവാണുള്ളത്. കരാര്‍ നിയമനമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് അവസരം. വിശദവിവരങ്ങള്‍ക്ക് www.nimiprojects.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂലായ് 31.

എട്ട്​ ഐ.ഐ.ടികള്‍ പ്രവര്‍ത്തിക്കുന്നത്​ ചെയര്‍മാനില്ലാതെ, അഞ്ചെണ്ണത്തില്‍ ഡയറക്​ടറുമില്ല -കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

 രാജ്യത്തെ എട്ട്​ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ ടെക്​നോളജി (ഐ.ഐ.ടി)കളില്‍ ചെയര്‍മാന്‍ സ്​ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇവയില്‍ അഞ്ചെണ്ണത്തില്‍ സ്​ഥിര ഡയറക്​ടറില്ലെന്നും അദ്ദേഹം ലോക്​സഭയെ അറിയിച്ചു.

ഐ.ഐ.ടികളില്‍ മാത്രമല്ല, നിരവധി എന്‍.ഐ.ടികളിലെയും ഉന്നത സ്​ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്​. ഐ.ഐ.ടികളിലും എന്‍​.ഐ.ടികളിലും ചെയര്‍മാന്‍, ഡയറക്​ടര്‍ സ്​ഥാനങ്ങളിലേക്കായി 39 പോസ്റ്റുകള്‍ ഒഴിവുണ്ട്​

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷിക്കാം

വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യായന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സ്വാശ്രയ കോളേജുകളായ കാസര്‍ഗോഡ് മാര്‍ത്തോമ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, കോഴിക്കോട് എ.ബ്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ കോളേജുകളിലെ 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ആഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജി ബിരുദാനന്തര ബിരുദ കോഴ്‌സിനും തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് നടത്തുന്ന 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സയന്‍സ്സ് ഇന്‍ ഓഡിയോളജി, മാസ്റ്റര്‍ ഓഫ് സയന്‍സ്സ് ഇന്‍ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഉള്ള പ്രവേശനത്തിന് അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളില്‍ ഫീസ് ഒടുക്കി ജൂലൈ 23 നകം പ്രവേശനം നേടണമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364.

എം.സി.എ – അപേക്ഷാഫീസ് ഈ മാസം 20 വരെ

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(എം.സി.എ) പ്രവേശനത്തിന് അപേക്ഷാ ഫീസ് ഓണ്‍ലൈനായി ജൂലൈ 20 വരെ അടയ്ക്കാം.  അപേക്ഷാ യോഗ്യത ബി.സി.എ/കമ്പ്യൂട്ടര്‍ സയന്‍സ്സ് എഞ്ചിനിയറിംഗ് ബിരുദം അ്യവാ തത്തുല്യ യോഗ്യത അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പ്ലസ് ടു തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്സ്.സി/ബി.കോം ബിരുദം. യോഗ്യതാ പരീക്ഷ 50% മാര്‍ക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാര്‍ ആകെ 45% മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ക്കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം ഓണ്‍ലൈന്‍ മുഖേന ഈ മാസം 20 വരെ അപേക്ഷാഫീസ് അടയ്ക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാഫീസ് ഒടുക്കിയവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ ജൂലൈ 22 നകം സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധരേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ  പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് 2021 ജൂലൈ 31 ന് എല്‍.ബി.എസ്സ് സെന്റര്‍ ഡയറക്ടര്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ  അടിസ്ഥാനത്തില്‍ ആണ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.

എംബിഎ പരിശീലനം പുതുമകളുമായി എംഐഐഎം കുട്ടിക്കാനം

എംബിഎ പരിശീലനത്തിൽ നൂതന ശൈലിയുമായി മരിയൻ ഇന്റർ നാഷണൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ശ്രദ്ധേയമാവുന്നു. ബിസിനസ് ആശയങ്ങളിൽ ശക്തമായ സൈദ്ധാന്തിക അടിത്തറ നൽകുന്നതിനോടോപ്പം പ്രായോഗിക പരിജ്ഞാനം, പ്രവർത്തി പരിചയം, ആശയവിനിമയം, നേതൃത്വപാടവംആത്മവിശ്വാസം, അർപ്പണബോധം സർഗാത്മക,തുടങ്ങിയ ജീവിത വിജയത്തിന് ആവശ്യമായ വിവിധ തലങ്ങളിൽ വൈദഗധ്യം നൽകി ഒരു പൂർണ വ്യക്തിയെ വളർത്തി എടുക്കുന്നതിനാണ് മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഊന്നൽ നൽകുന്നത്.


0 comments: