2021, ജൂലൈ 19, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: റോൾ നമ്പറില്ലാതെ എങ്ങനെ ഫലമറിയാം

ജൂലൈ 20ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് റോൾ നമ്പർ ഇല്ലാതെ ഫലം പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുകയാണ്. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

ഫലം വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുമ്പോൾ മാർക്ക് ഷീറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും. ഇതിന് റോൾ നമ്പർ ആവശ്യമില്ല. ആധാർ കാർഡിലെ നമ്പറും സി.ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും മതിയാകും.

മാറ്റങ്ങളുമായി ‘നീറ്റ്’; അപേക്ഷയ്ക്ക് 2 ഘട്ടം.

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ് യുജി’ക്കുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. https://neet.nta.ni.ഓഗസ്റ്റ് ആറിനു രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് അടയ്ക്കാൻ ഓഗസ്റ്റ് ഏഴിനു രാത്രി 11.50 വരെ സമയമുണ്ട്. ഓഗസ്റ്റ് 12 വരെ അപേക്ഷയിൽ വെബ്സൈറ്റ്‌ വഴി തിരുത്ത് അനുവദിക്കും. തുടർന്ന്.20ന് പരീക്ഷാകേന്ദ്രം അറിയാം. പരീക്ഷയ്ക്കു മൂന്നുദിവസം മുൻപ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 12ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയാണു പരീക്ഷ....

അപേക്ഷയ്ക്കു രണ്ടു ഘട്ടമുണ്ട് 

1) ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതിക്കു മുൻപു നൽകേണ്ട വിവരങ്ങൾ

2) ഫലം പ്രഖ്യാപിക്കുന്നതിന് / സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനു മുൻപു നൽകേണ്ട വിവരങ്ങൾ.

പ്ലസ് വൺ: ബോണസ്​ പോയൻറ്​ നിയന്ത്രിക്കാൻ ശിപാർശ

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തിന്​ ബോ​ണ​സ്​ പോ​യ​ൻ​റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ശി​പാ​ർ​ശ. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലെ ഗ്രേ​ഡി​ന്​ പു​റ​മെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു വിദ്യാ​ർ​ഥി​ക്ക്​ 15 മു​ത​ൽ 19 വ​രെ ബോ​ണ​സ്​ പോ​യ​ൻ​റ്​ ല​ഭി​ക്കു​ന്നസാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്​ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന ഗ്രേ​ഡ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​​ന്നു​വെന്ന്​ നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

മാസ്കോമിൽ ജേണലിസം; അപേക്ഷ ഓഗസ്റ്റ് 5 വരെ

മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.ഒക്ടോബറിൽ ക്ലാസുകൾ ആരംഭിക്കും. നേരിട്ടുള്ള ക്ലാസിനു സർക്കാർ അനുമതി ലഭിക്കുംവരെ മികച്ച സൗകര്യങ്ങളോടെ ഓൺലൈൻ ക്ലാസ് നടത്തും. ഫോൺ: 0481 2300851, 73563 35999.  വെബ്സൈറ്റ്: www.manoramajsch

ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ നാളെ മുതൽ; പ്രധാന നിർദേശങ്ങൾ എന്തൊക്കെ? ഡ്രസ് കോഡ് എങ്ങനെ?

ജെ.ഇ.ഇ മെയിൻ മാർച്ചിൽ നടത്തേണ്ടിയിരുന്ന മൂന്നാം സെഷൻ പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നാളെ ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നിരവധി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.

പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്കുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. രജിസ്ട്രേഷൻ നടപടികൾ കോണ്ടാക്ട്ലെസ് ആയിരിക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കണം. പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ ലഭ്യമാക്കും. ഒരു ഷിഫ്റ്റിൽ ഉപയോഗിക്കുന്ന കംപ്യൂട്ടർ അടുത്ത ഷിഫ്റ്റിൽ ഉപയോഗിക്കില്ല. കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ വ്യത്യസ്ത റിപ്പോർട്ടിംഗ് ടൈമുകൾ നൽകിയിട്ടുണ്ട്.

ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുമേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ(ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്

എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി 

എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പനവൂര്‍ പഞ്ചായത്തില്‍ അക്ഷരച്ചെപ്പ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം 2021- 22 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു


സാ​ങ്കേതിക  സർവകലാശാല; ബി.ടെക്​ ആറാം സെമസ്​റ്റർ പരീക്ഷ മാറ്റി

പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്സാങ്കേതി ​ക സ​ർ​വ​ക​ലാ​ശാ​ല ബി.​ടെ​ക്​ ആ​റാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ൽ​നി​ന്ന്​ പ​ത്തി​ലേ​ക്ക്മാ​റ്റി. പാ​ഠ​ഭാ​ഗം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത്​ സം​ബ​ന്ധി​ച്ച്​ സി​ൻ​ഡി​ക്കേ​റ്റി​ലെ വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി യു.​പി അ​ക്ഷ​യ്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും വി​വി​ധ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​വും പ​രിഗ​ണി​ച്ചാ​ണ്​ പ​രീ​ക്ഷ​മാ​റ്റം.


കുസറ്റ്​: പ്രവേശനപരീക്ഷ ഇത്തവണയില്ല

കോ​വി​ഡ്​ മ​ഹാ​മാ​രി പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ന്ദ്ര സ​ർ​വക​ലാ​ശാ​ല​ക​ളി​ലെ വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള പ്ര​വേ​ശ​ന​പ​രീ​ക്ഷ (സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റീ​സ്​ കോ​മ​ൺ എ​ൻ​​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​-​സി.​യു.​സി.​ടി) ഇ ​വ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തെ പ്രത്യേക പാഠ്യപദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക. ഇത് പ്രകാരമുള്ള അടിസ്ഥാന പഠന മൊഡ്യൂൾ നാല് മാസത്തേയ്ക്കാണ് തയ്യാറാക്കിയിരിക്കുന്നത്. അതുവഴി വിദ്യാർത്ഥികളെ ഉയ‍ർന്ന ഗ്രേഡിലേക്ക് ഉയർത്തുക എന്നതാണ് സ‌‍‍ർക്കാരിന്റെ ലക്ഷ്യം. എല്ലാ ക്ലാസുകൾക്കും ഈ കോഴ്സ് ലഭ്യമാണ്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ കന്നഡയില്‍ എഞ്ചിനീയറിംഗ് അടക്കം എല്ലാ പ്രൊഫഷണല്‍ കോഴ്സുകളും പഠിപ്പിക്കും

അടുത്ത അധ്യയന വര്‍ഷം മുതല്‍ കന്നഡ ഭാഷയില്‍ എഞ്ചിനീയറിംഗ് അടക്കമുള്ള എല്ലാ പ്രൊഫഷണല്‍ കോഴ്സുകളും പഠിപ്പിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത നാരായണ .

ഉന്നത വിദ്യാഭ്യാസത്തിനായി,പാഠ്യപദ്ധതിയുടെ ബന്ധപ്പെട്ട എല്ലാ വിവര്‍ത്തന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം പറഞ്ഞു . ‘പുതിയ വിദ്യാഭ്യാസ നയം- ഇന്ത്യന്‍ ഭാഷകളുടെ പഠനം’ എന്ന വിഷയത്തില്‍ കര്‍ണാടക സര്‍വകലാശാലയിലെ ഓള്‍ ലാംഗ്വേജ് ഫാക്കല്‍റ്റി അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പി.ജി.ഡിപ്ലോമ ഇന്‍ ജി.എസ്.ടി: ക്ലാസുകള്‍ 25 മുതല്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി (PGD-GST) ക്ലാസുകള്‍ ജൂലൈ 25ന് ആരംഭിക്കും.

2021 22 അദ്ധ്യയന വര്‍ഷത്തെ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത അംഗീക്യത സര്‍വ്വകലാശാല ബിരുദമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23. സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങള്‍ ഗിഫ്റ്റ് വെബ്‌സൈറ്റില്‍ ( www.gift.res.in ) ലഭ്യമാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്ബര്‍: 9961708951, 04712593960 email : pgdgst@gift.res.in. .

യുജിസി അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്‌സുകളുമായി ജെയിൻ

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത കോഴ്‌സുകൾ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ്ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓൺലൈനായി നൽകുന്നത്.ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നതനിലവാരമുള്ളതും രാജ്യാന്തര തലത്തിൽ കിടപിടിക്കുന്നതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധത ജെയിൻ ഓൺലൈനിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്.എസ്.എൽ.സി മാർക്ക്  ലിസ്റ്റ്   സമൂഹ മാധ്യമങ്ങളിൽ  സുരക്ഷിതമെല്ലെന്നു സൈബർ വിദഗ്ദ്ധർ 

എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ സന്തോഷത്തിൽ പലരും തങ്ങളുടെ മാർക്‌ലിസ്റ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട് .തങ്ങളുടെ സന്തോഷം മറ്റുള്ളവരെ കൂടി അറിയിക്കാനാണ്  അവർ അത് ചെയ്യുന്നത് .എന്നാൽ അത് സുരക്ഷിതമെല്ലെന്നു സൈബർ വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു .കാരണം ആ മാർക്‌ലിസ്റ്റിൽ അവരുടെ രജിസ്റ്റർ നമ്പർ ,മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവ ഉണ്ട്.അത് ചിലർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.

0 comments: