AICTE (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക ബിരുദ/ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി നൽകിവരുന്ന സ്കോളർഷിപ്പാണ് പ്രഗതി സ്കോളർഷിപ്പ്.
യോഗ്യത
- ഡിഗ്രി, ഡിപ്ലോമ ഒന്നാം വർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
- ഈ പ്രോഗ്രാമുകളിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടി രണ്ടാം വർഷത്തിൽ പഠിക്കുന്നവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത.
- അപേക്ഷാർഥിയുടെ കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
- ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
സ്കോളർഷിപ്പ് തുക
50,000/- രൂപയാണ് സ്കോളർഷിപ്പ് തുക.
ബിരുദ പ്രോഗ്രാം രാം ചെയ്യുന്നവർക്ക് നാലു വർഷത്തേക്കും ഡിപ്ലോമ നിങ്ങളുടെ കോഴ്സ് ചെയ്യുന്നവർക്ക് മൂന്നുവർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുക.
ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയവരാണ് എങ്കിൽ മൂന്നു വർഷ കോഴ്സിൽ രണ്ടു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭ്യമാകും.
*** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 2020 നവംബർ 30
** https://scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷിക്കേണ്ട രീതി
- https://scholarships.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് UGC/AICTE Schemes എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് AICTE ഭാഗത്ത് പ്രഗതി സ്കോളർഷിപ്പ് - ടെക്നിക്കൽ ഡിഗ്രി ടെക്നിക്കൽ ഡിപ്ലോമ എന്നീ തലക്കെട്ടുകൾ കാണാം. ( ബിരുദ പഠനത്തിനും ഡിപ്ലോമ പഠനത്തിനുമുള്ള സ്കോളർഷിപ്പിന് പ്രത്യേക പദ്ധതികളാണ്)
- ഓരോന്നിലും അപേക്ഷിക്കുന്നതിനുള്ള ഗൈഡ്ലൈൻസ്, FAQ എന്നിവ അവിടെ നിന്ന് ലഭിക്കും.
സൈറ്റിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പരിശോധിച്ച് മനസ്സിലാക്കിയ ശേഷം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക.
ആവശ്യമുള്ള രേഖകൾ
- ആധാർ കാർഡ്
- അപേക്ഷാർഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ രേഖകളും വിശദാംശങ്ങളും
- വരുമാന സർട്ടിഫിക്കറ്റ്
ഇവ കൂടാതെ അപേക്ഷിക്കുമ്പോൾ സ്കോളർഷിപ്പ് പോർട്ടലിൽ ആവശ്യപ്പെടുന്ന രേഖകൾ കൂടി സമർപ്പിക്കുക.
0 comments: