2020, നവംബർ 27, വെള്ളിയാഴ്‌ച

സി .എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാം

 


സർക്കാർ എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ ബിരുദം ,ബിരുദാന്തരം  ബിരുദം ,പ്രൊഫഷണൽ കോഴ്‌സുകളിൽ  പഠിക്കുന്ന ന്യൂനപക്ഷ മതവിഭാങ്ങളിലെ  മുസ്ലിം ,ലാറ്റിൻ ക്രിസ്ത്യൻ /പരിവർത്തിത  ക്രിസ്ത്യൻ  വിഭാഗങ്ങളിലെ  വിദ്യാർഥികൾക്കു  സി.എച്ച് .മുഹമ്മദ് കോയ സ്കോളർഷിപ്പ് /ഹോസ്റ്റൽ  സ്റ്റ് പെന്റ്  നൽകുന്നത്തിനു  സംസ്ഥാന ന്യൂനപക്ഷക്ഷേമ  വകുപ്പ് അപേക്ഷ ക്ഷണിച്ചു .കേരളത്തിൽ പഠിക്കുന്ന  സ്ഥിരതാമസ്കരായ മുസ്ലിം ,ലാറ്റിൻ ക്രിസ്ത്യൻ /പരിവർത്തിത  ക്രിസ്ത്യൻ  വിഭാഗങ്ങളിലെ  വിദ്യാർഥികൾക്കു  സി.എച്ച് .മുഹമ്മദ് കോയ സ്കോളർഷിപ്പ് നൽകുന്നത് .ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥികൾക്ക്  5 ,000  രൂപ  വീതവും  ബിരുദാന്തര  ബിരുദത്തിനു പഠിക്കുന്ന  വിദ്യാർത്ഥിനികൾക്ക്  5 ,000  രൂപ വീതവും  പ്രൊഫഷണൽ കോഴ്സിന്  പഠിക്കുന്ന  വിദ്യാർഥികൾക്കു  7 ,൦൦൦  രൂപ വീതവും ഹോസ്റ്റൽ  സ്റ്റ് പെന്റ് ഇനത്തിൽ 13 ,000 രൂപ വീതവുമാണ് പ്രതിവർഷം  സ്കോളർഷിപ്പ് നൽകുന്നത് .

മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ / എഞ്ചിനീയറിംഗ്  കോളേജുകളിൽ  പടിക്കുന്നവർക്കും അപേക്ഷിക്കാം .ഒരു വിദ്യാർത്ഥികൾക്ക് ഇവ ഏതെങ്കിലും ഒന്നിൽ അപേക്ഷിക്കാം .ആദ്യവർഷം അപേക്ഷിക്കാൻ പറ്റാത്തവർക്കും ഈ വർഷം അപേക്ഷിക്കാം 50 ശതമാനത്തിൽ കുറയാതെ  മാർക്ക് നേടിരിക്കണം .കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയരുത് .അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ  സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം www .minority welfare .kerala .gov .in  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം .അപേക്ഷിയുടെ അവസാന തിയതി ഡിസംബർ 18 

0 comments: