2020, ഡിസംബർ 5, ശനിയാഴ്‌ച

ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ; 10നും 12നും ഇനി മുതൽ കൂടുതൽ ക്ലാസുകൾ

 


തിരുവനന്തപുരം: ഫസ്റ്റ് ബെൽ  ഡിജിറ്റൽ ക്ലാസ്സുകളുടെ ടൈംടേബിളിൽ പുനക്രമീകരണം. പൊതു പരീക്ഷ നടക്കുന്ന 10,12 ക്ലാസുകളിലെ പഠനത്തിന് കൂടുതൽ  ക്ലാസുകൾ അനുവദിച്ചാ്ണ്  ടൈംടേബിളിലെ ക്രമീകരണം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിന് 5 ക്ലാസുകൾ വീതവും പന്ത്രണ്ടാം ക്ലാസിിിന് 7 ക്ലാസുകൾ വീതവും എന്ന നിലയിൽ തിങ്കളാഴ്ചമുതലുള്ള ടൈംടേബിൾ ക്രമീകരിക്കകപ്പെടും. 

പന്ത്രണ്ടാം ക്ലാസിന് വൈകിട്ട് നാലു മുതൽ ആറു വരെയുള്ള സമയത്ത് നാല് ക്ലാസ്സുകൾ അധികമാണ് സംപ്രേക്ഷണം ചെയ്യപ്പെടുക. എന്നാൽ എന്നാൽ വിവിധ വിഷയ കോമ്പിനേഷനുകൾ ആയതുകൊണ്ടുതന്നെ ഒരു കുട്ടിക്ക് അഞ്ച് ക്ലാസിൽ അധികം കാണേണ്ടി വരില്ല. 

പത്താം ക്ലാസിന് പകൽ സമയം 3 മണി മുതൽ നാലുമണി വരെയുള്ള സമയത്ത് രണ്ട് ഗ്ലാസുകൾ അധികമായി സംപ്രേഷണം ചെയ്യപ്പെടും.

8,9 ക്ലാസ്സുകൾക്ക് പകൽസമയം രണ്ടു മണിക്കും രണ്ടര മണിക്കുമായി ഓരോ ക്ലാസുകളുണ്ടാകും. ഏഴാം ക്ലാസിനാകട്ടെ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പകൽ ഒന്നര മണിക്കാണ് ക്ലാസ്. ആറാം ക്ലാസിന് ഇന്ന് ചൊവ്വ(1.30ന്), ബുധൻ(1.00ന്), വെള്ളി(12.30ന്) എന്നിങ്ങനെയാണ് ക്ലാസ്സ്. അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് ക്ലാസ്സ്. നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കൾ(1.00ന്), ബുധൻ(12.30ന്), വെള്ളി(12.00ന്) എന്നിങ്ങനെയാണ് ക്ലാസ്സ്. മൂന്നാം ക്ലാസിന് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 12:30നും, രണ്ടാം ക്ലാസിന് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പകൽ 12:00നും ഒന്നാം ക്ലാസിന് തിങ്കൾ ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12:00 മണിക്കുമാണ് ക്ലാസ്സ്.


പ്രത്യേക റിവിഷൻ ക്ലാസ്സുകൾ

ജനുവരി ആകുന്നതോടെ 10 12 ക്ലാസുകളുടെ പ്രത്യേക റിവിഷൻ ക്ലാസുകൾ ആരംഭിക്കും. ശേഷം മറ്റു ക്ലാസ്സുകളുടെ ഡിജിറ്റൽ ക്ലാസ്സ് സംപ്രേഷണവും തീർക്കും. നിലവിലുള്ള സംപ്രേഷണ സമയം ക്രമേണയായി ആയി വർധിപ്പിക്കുമെന്നും കൈറ്റ് സിഇഓ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കണ്ണട ക്ലാസ്സുകൾക്കും സമ്മാനമായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശനി, ഞായർ ദിവസങ്ങളിലും 10 12 ക്ലാസുകളിൽ സംപ്രേഷണം ചെയ്യപ്പെടും. 25 ഒഴികെയുള്ള ദിവസങ്ങളിൽ എല്ലാം പുതിയ ക്ലാസുകൾ സംരക്ഷണം ചെയ്യപ്പെടും. സമയബന്ധിതമായി പാഠ്യ വിഷയങ്ങളും പഠനഭാഗങ്ങളും പൂർത്തിയാക്കാനാണ് ഇത്. പ്ലസ് ടു കാർക്ക് ഇത്തരത്തിൽ പരമാവധി നാല് ക്ലാസും പത്താം ക്ലാസുകാർക്ക് വൈകിട്ട് 4 മുതൽ 6 വരെ ഭാഷാ ക്ലാസുകളും ഓപ്ഷണൽ ആയി ഉണ്ടാകും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6:00 നും 7.30 ക്കുമിടയിലും ചൊവ്വാഴ്ച ദിവസം രാവിലെ 7 മുതൽ 8 വരെയും പത്താം ക്ലാസുകാർക്ക് ക്ലാസുകൾ പുനസംപ്രേഷണം ചെയ്യപ്പെടും. പ്ലസ്ടു ക്കാർക്ക് ഇത് ദിവസവും 7:30 മുതൽ 11:00 വരെയുള്ള സമയത്താണ് സംപ്രേഷണം ചെയ്യപ്പെടുക.


0 comments: