2020, ഡിസംബർ 4, വെള്ളിയാഴ്‌ച

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത !!! ഈ വർഷം എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിച്ചേക്കും .പുതിയ അറിയിപ്പ്

 


തിരുവനന്തപുരം: 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ പോയി ഉള്ള ഉള്ള പഠനം തുടങ്ങുന്ന കാര്യം സർക്കാർ പരിഗണനയിൽ. താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഈ വർഷം വർഷം ക്ലാസുകൾ പുനരാരംഭിക്കാൻ ഇടയില്ലെന്നാണ്് സൂചന.

കോവിഡ പശ്ചാത്തലത്തിലാണ് ആണ് സ്കൂളുകൾ താൽക്കാലികമായി അടച്ചുപൂട്ടിയത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച തീരുമാനവും കോവിഡ് വ്യാപനത്തിന്റെ തോതിനെ ആശ്രയിച്ചായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. താഴ്ന്ന ക്ലാസുകൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിക്കാൻ സാധ്യത വളരെ കുറവാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി രണ്ടുമാസത്തിനുള്ളിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കേണ്ടി വരുന്നതും ഒരു വെല്ലുവിളിയാണ്.

നിലവിലെ രീതിയനുസരിച്ച് എട്ടാംക്ലാസ് വരെയാണ് ആണ് എല്ലാവരെയും ജയിപ്പിക്കുന്നത്. ഇനിമുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ആണ് ആലോചനയിൽ.

ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിൽ ചെല്ലണമെന്ന നിർദ്ദേശം വന്നിട്ടുണ്ട്. ഓരോ ദിവസവും എത്ര ശതമാനം അധ്യാപകർ എത്തണമെന്ന് കാര്യം സ്കൂൾ തലത്തിൽ തീരുമാനമാക്കും. 10,12 ക്ലാസുകാർക്ക് ഓൺലൈൻ പഠനം ശേഷം വന്നിരിക്കുന്ന സംശയങ്ങൾ പരിഹരിച്ചു നൽകാനും ഞാനും ആവർത്തിച്ചുള്ള പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. സിലബസിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ ദേശീയ തലത്തിൽ സിലബസ് വെട്ടിക്കുറക്കുന്ന തീരുമാനമുണ്ടായാൽ സംസ്ഥാനത്തും സിലബസിൽ മാറ്റം വരുത്തും.

0 comments: