2021, ജനുവരി 12, ചൊവ്വാഴ്ച

ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികൾക്ക് സി.എച്ച് മുഹമ്മദ്‌കോയ സ്കോളർഷിപ്പ്



സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ്  സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സ് എന്നിവ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/ എൻജിനീയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

 ഒരു വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിലേതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.ബിരുദത്തിന് പഠിക്കുന്ന 3000 വിദ്യാർഥിനികൾക്ക് 5000 രൂപ വീതവും,  ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 1000 വിദ്യാർഥിനികൾക് 6000 രൂപ വീതവും,പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന 1000 വിദ്യാർഥിനികൾക്ക് 7000 രൂപ വീതവും, ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 2000 വിദ്യാർഥിനികൾക്ക് 13000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് ലഭിക്കുന്നത്.ആദ്യവർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്ക്  ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് പുതുതായി അപേക്ഷിക്കാവുന്നതാണ്.

 യോഗ്യത മാനദണ്ഡങ്ങൾ നോക്കി ആയിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷയുടെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കൂടുതൽ കവിയാൻ പാടില്ല. അപേക്ഷകയ്ക്ക്  ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.ബിപിഎൽ കാർഡ് ഉടമസ്ഥർക്ക് മുൻഗണന ലഭിക്കും.ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.minoritywelfare.kerala.gov. in എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.മുൻവർഷത്തെ മാർക്ക് ലിസ്റ്റ് പകർപ്പും വരുമാന സർട്ടിഫിക്കറ്റ് പകർപ്പും നിർബന്ധമായും കരുതേണ്ടതാണ്.


0 comments: