2021, ജനുവരി 11, തിങ്കളാഴ്‌ച

വാട്സാപ്പിൽ നിന്ന് സിഗ്നൽ ആപ്പിലേക്ക് മാറുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ



വാട്സാപ്പിന്റെ പുതിയ പ്രൈവസി നിയമങ്ങൾ കാരണം വാട്സാപ്പിൽ നിന്നും ആളുകൾ വൻതോതിൽ സിഗ്നൽ ആപ്പിലേക്ക് മാറുകയാണ്. സിഗ്നൽ ആപ്പിന്റെ പ്രൈവസി പോളിസികൾ കൂടുതൽ സുരക്ഷിതമാണ് എന്നത് ഈ ആപ്പിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിച്ചു. ടെസ്ല മേധാവിയും ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലൻ മസ്കിനെ പോലുള്ളവർ ഈ ആപ്പ് ഉപയോഗിക്കുന്നത് ആളുകളെ സിഗ്നലിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നു.


പ്രൈവസി 

പ്രൈവസിയുടെ കാര്യത്തിൽ ഏറ്റവും സുരക്ഷിതമായത് കൊണ്ടാണ് ആളുകൾ സിഗ്നൽ ആപ്പിലേക്ക് മാറുന്നതെങ്കിലും പ്രൈവസിയിൽ മാത്രമല്ല നിരവധി ഫീച്ചറുകളും സിഗ്നൽ ആപ്പിൽ ഉണ്ട്.സിഗ്നൽ ആപ്പിന്റെ അടിപൊളി 5 ഫീച്ചറുകളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. വാട്സാപ്പ് അടക്കമുള്ള ഏത് മെസേജിംഗ് ആപ്പുകളെയും വെല്ലുന്ന രീതിയിലാണ് ഇതിന്റെ ഫീച്ചറുകൾ.


സ്ക്രീൻ ലോക്ക്

സ്ക്രീൻ ലോക്ക് സെറ്റ് ചെയ്യാനുള്ള സംവിധാനവും ആയിട്ടാണ് സിഗ്നൽ ആപ്പ് വന്നിരിക്കുന്നത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ നിങ്ങളുടെ ഫോൺ ആരാണ് ബ്ലോക്ക് ചെയ്താലും ചാറ്റുകൾ ആർക്കും വായിക്കാൻ സാധിക്കില്ല. അതുപോലെതന്നെ സിഗ്നൽ ആപ്പ് തുറക്കാൻ പ്രത്യേകം പിൻ ബയോമെട്രിക് ലോക്ക് എന്നിവ ഉണ്ടായിരിക്കുന്നതാണ്. സിഗ്നൽ ആപ്പിൽ  സ്ക്രീൻ ലോക്ക് സെറ്റ് ചെയ്യുന്നതിന് സെറ്റിംഗ്സിൽ പോയി പ്രൈവസി സ്ക്രീൻ ലോക്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതിയാകും.

ബ്ലർ ഫേസസ്

 സ്വകാര്യതയെ കുറിച്ച് ആശങ്കയുള്ള ആളുകൾക്ക് ആരുടെയെങ്കിലും ഫോട്ടോകൾ അവരുടെ സമ്മതമില്ലാതെ അയക്കാൻ താല്പര്യം ഇല്ലെങ്കിൽ ബ്ലർ ഫേസ് ഫോട്ടോ എന്ന ഓപ്ഷൻ അവരെ വലിയ രീതിയിൽ സഹായിക്കും. ഇത് ഫോട്ടോകൾ ഓട്ടോമാറ്റിക് എഡിറ്റ് ചെയ്യുകയും ഫെയ്സ് ബ്ലർ ചെയ്യുകയും ചെയ്യുന്നതാണ്.  ഈ ഓപ്ഷനിലൂടെ ബ്ലർ ചെയ്യുന്ന ഫോട്ടോയുടെ അധികം ഭാഗങ്ങൾ സ്വൈപ്പ് ചെയ്യാനും, + ചിന്ഹം  ടാപ്പ് ചെയ്തു നിങ്ങൾ അയക്കാൻ ആഗ്രഹിക്കുന്ന ചിത്രത്തിൽ  ടാപ്പ് ചെയ്താൽ ഇത് സാധിക്കുന്നതാണ്.

ഡിസപ്പിയറിങ് മെസ്സേജസ്

 വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന പുതിയ ഫീച്ചറുകളിൽ ഒന്നായിരുന്നു ഡിസപ്പിയറിങ്  മെസ്സേജസ് ഫ്യൂച്ചർ. എന്നാൽ ഇത് സിഗ്നൽ ആപ്പിൽ മുമ്പ് തന്നെ ലഭിച്ചു കൊണ്ടിരുന്ന ഒരു ഫ്യൂച്ചർ ആണ്. നിശ്ചിത സമയ പരിധി കഴിഞ്ഞാൽ മെസ്സേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. ഇതിൽ കോൺവെർസേഷനുകൾ പ്രൈവറ്റ് ആണ്.ഇതിൽ എത്ര സമയം കഴിഞ്ഞാണ് മെസ്സേജുകൾ ഡിസപ്പിയർ വേണ്ടതെന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഫോട്ടോകളും വീഡിയോകളും ഒറ്റ തവണ കണ്ടാൽ തന്നെ ഡിലീറ്റ് ആവുന്ന ഓപ്ഷനും ലഭ്യമാണ്.സിഗ്നലിൽ ഡിസപ്പിയറിങ്  മെസ്സേജ് അയക്കുന്നതിന് കോൺടാക്ടിന്റെ  പേരിൽ ക്ലിക്ക് ചെയ്ത് ഡിസപ്പിയറിങ് മെസ്സേജ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി.

 പുതിയ മെമ്പർമാർമാരുടെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം

 സിഗ്നൽ എന്ന ആപ്പ് ഉപയോഗിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നീട് സിഗ്നൽ നിങ്ങളുടെ കോൺടാക്ട് ഉള്ള ആരെങ്കിലും ജോയിൻ ചെയ്തത് ഇക്കാര്യം നിങ്ങളെ അറിയിക്കാൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. നിങ്ങൾക്ക് ധാരാളം കോൺടാക്റ്റുകൾ ഉണ്ടെങ്കിൽ ഈ നോട്ടിഫികേഷനുകൾ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാൻ സാധിക്കുന്നതാണ്.

0 comments: