2021, ജനുവരി 9, ശനിയാഴ്‌ച

വിമുക്തഭടൻമാരുടെ മക്കൾക്ക് സ്കോളർഷിപ്പ്; അപേക്ഷാതീയതി നീട്ടി തിരുവനന്തപുരം: വിമുക്തഭടൻമാരുടെ മക്കൾക്ക് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് അപേക്ഷിക്കുവാനുള്ള അപേക്ഷ തീയതി നീട്ടി. ഫെബ്രുവരി 28 വരെയാണ് അപേക്ഷാതീയതി നീട്ടിയത്. ഓൺലൈനായാണ് ഈ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ടത്. 2020-21 അധ്യയനവർഷത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ച വർക്കാണ് ഈ സ്കോളർഷിപ്പിനുള്ള അവസരം ലഭിക്കുന്നത്.

ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അനുബന്ധം ജില്ലാ സൈനിക ഓഫീസിൽനിന്നും ഫെബ്രുവരി 25 നകം കൈപ്പറ്റേണ്ടതാണ്. ആവശ്യമായ രേഖകളും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും പരിശോധനകൾക്കും തുടർനടപടിക്കുമായി ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

04994 256860

0 comments: