2021, ജനുവരി 9, ശനിയാഴ്‌ച

ഒടുവിൽ നയം മാറ്റി ഫേസ്ബുക്ക്; വാട്സാപ്പിലെ മാറ്റം ചാറ്റിനെ ബാധിക്കില്ല


ന്യൂയോർക്ക്: ഉപയോക്താക്കളിൽ നിന്നും ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ നയം മാറ്റിപ്പിടിച്ച് ഫേസ്ബുക്ക്. വാട്സാപ്പിലെ മാറ്റം ചാറ്റിനെ ബാധിക്കില്ല മറിച്ച് ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രം. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകള പിൻവാങ്ങി ഫേസ്ബുക്ക്.ഫെബ്രുവരി 8 മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മുമ്പ് വന്നിരുന്ന അറിയിപ്പ്.

 വാട്സപ്പ് ഉപയോഗിക്കുന്നതിന്റെ  പുതിയ നിബന്ധനകളെക്കുറിച്ച് യൂസർ അറിഞ്ഞു തുടങ്ങിയപ്പോൾ ശക്തമായ എതിർപ്പാണ് മുന്നോട്ടുവന്നത്.അതിനിടെ പല ഉപയോക്താക്കളും ബദൽ സമ്പ്രദായവുമായി മുന്നോട്ട് പോയപ്പോൾ ആണ് നിബന്ധനകളിൽ നിന്നും കമ്പനി പിന്നോട്ട് മാറിയതെന്നാണ് പുതിയ റിപ്പോർട്ട്.പുതിയ നിബന്ധനകൾ തികച്ചും സാധാരണക്കാരായ വാട്സപ്പ് ഉപയോക്താക്കളെ അല്ല ബാധിക്കുന്നത്, മറിച്ച് ബിസിനസ് വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമാക്കി ഉള്ളതാണെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.സാധാരണ ഉപയോക്താക്കളുടെ ചാറ്റുകളെ ഇത് ബാധിക്കില്ലെന്നും പുതിയ അറിയിപ്പിൽ അവർ വ്യക്തമാക്കി.

വാട്സപ്പ് വരിക്കാരുടെ മൊബൈൽ നമ്പർ,സ്ഥലം, നെറ്റ് വർക്ക്, ഏതൊക്കെ തരം വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണ്,ഏതൊക്കെ ബിസിനസ് അക്കൗണ്ടുമായി ആശയവിനിമയം നടത്തുന്നു,ഏതൊക്കെ വെബ്സൈറ്റ് വാട്സാപ്പ് വഴി ഉപയോഗിക്കുന്നു,തുടങ്ങിയ വിവരങ്ങൾ വാട്സാപ്പിന്റെ  ഉടമകളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാം പോലുള്ള ഗ്രൂപ്പ് കമ്പനികളുമായും പങ്കുവെക്കും എന്നാണ് പുതിയ നയത്തിൽ പറഞ്ഞിരുന്നത്.എന്നാൽ ഇത് ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് നുഴഞ്ഞുകയറാൻ ഉള്ളതാണ് എന്നതായിരുന്നു പുതുതായി ഉയർന്നു വന്ന പ്രധാന ആരോപണം.

0 comments: