തിരുവനന്തപുരം: അതിജീവനം സമാശ്വാസ പദ്ധതി വായ്പയെടുത്തവർക്കുള്ള സമാധാന പദ്ധതി എന്ന് വിളിക്കാം. വായ്പാ തിരിച്ചടവ് മുടക്കം വന്നവർക്കായി സംസ്ഥാന വനിതാ വികസന കോർപറേഷൻ ' അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു.2018-19ലെ പ്രളയവും 2020ലെ കോവിഡ് മഹാമാരിയും സാധാരണക്കാരായ ജനങ്ങളെ ധാരാളമായി ബുദ്ധിമുട്ടിച്ചിരുന്നു.ഈ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ രണ്ട് വിഭാഗങ്ങൾക്കും ഈ പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നതാണ്.
ആദ്യ വിഭാഗം ഗുണഭോക്താക്കൾ എന്ന് പറയുന്നത് 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളിൽ കാലാവധി പൂർത്തിയായതും എന്നാൽ തിരിച്ചടവ് പൂർത്തിയാവാത്തവരും ആണ്.നിലവിൽ കാലാവധി കഴിഞ്ഞിട്ട് ഇല്ലാത്തതും മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്കുമേൽ കുടിശ്ശിക ഉള്ളതുമായ വായ്പകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
അർഹതയുള്ള ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ കോർപറേഷനിൽ നിന്ന് കത്തുകളും അപേക്ഷാഫോറത്തിന്റെ മാതൃകയും അയച്ച നൽകും.താല്പര്യമുള്ള ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം ബന്ധപ്പെട്ട മേഖല/ജില്ല ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഈ പദ്ധതിയുടെ പൂർണമായ വിവരങ്ങൾ (www.kswdc.org) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ കോർപറേഷൻ ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ ലഭ്യമാകുന്നതാണെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
Government Circular PDF Download Now
ഫോൺ :9496015015,9496015006, 9496015008, 9496015010
0 comments: