2021, ജനുവരി 7, വ്യാഴാഴ്‌ച

പുതിയ ചില മാറ്റങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇനിമുതൽ വാട്സ്ആപ്പ് നിങ്ങൾക്ക് നഷ്ടമായേക്കും





 ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു ഇൻ അപ്പ് സന്ദേശം  നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് അറിഞ്ഞിരിക്കുക.നിങ്ങൾക്ക് വാട്സ്ആപ്പ് നൽകിയ ഒരു മുന്നറിയിപ്പാണിത്.ഈ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 8 നുള്ളിൽ തീർച്ചയായും നിങ്ങൾക്ക് വാട്സ്ആപ്പ് നഷ്ടപ്പെടുന്നതാണ്. വാട്ട്സ്ആപ്പിന്റെ  പുതിയ പരിഷ്കാരങ്ങളാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. വാട്സാപ്പിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യ നയങ്ങളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണിത്. ഘട്ടംഘട്ടമായി യൂസർ വായിലേക്ക് എത്തുന്ന ഇത്തരം പോപ്പ് സന്ദേശങ്ങൾ തിരക്കിനിടയിൽ പലരും അംഗീകരിച്ചു കൊടുത്തിട്ടുണ്ടാവാം.  എന്നാൽ ഇതിന്റെ സത്യാവസ്ഥ നാം എന്തെന്ന് മനസ്സിലാക്കേണ്ടതാണ്.

 വാട്സാപ്പിലെ പുതിയ സ്വകാര്യതാ നയത്തിൽ എന്താണ് പറയുന്നത് എന്നും,അത് യൂസർമാരുടെ ഏതു വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും ,ഭാവിയിൽ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുമായി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നുമൊക്കെയാണ് ഇത്തരം സന്ദേശത്തിലൂടെ വാട്സ്ആപ്പ് വ്യക്തമാക്കുന്നത്.എന്നാൽ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ആശങ്ക ഉണ്ടാക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ശേഖരണം ആണ്.


 വാട്സ്ആപ്പ് ശേഖരിക്കുന്ന ഡാറ്റ എന്ത്? എപ്പോൾ?

കമ്പനി പുറത്തുവിട്ട സന്ദേശത്തിൽ നിരവധി മാറ്റങ്ങളിൽ ഒന്ന് ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ്.അതിൽ അക്കൗണ്ട് വിവരങ്ങൾ,അഡ്രസ് ബുക്ക് വിവരങ്ങൾ, സ്റ്റാറ്റസ് വിവരങ്ങൾ,പെയ്മെന്റ്- ട്രാൻസാക്ഷൻ വിവരങ്ങൾ,കസ്റ്റമർ സപ്പോർട്ടിലെ ആശയവിനിമയങ്ങൾ,ചില സാഹചര്യങ്ങളിലെ സന്ദേശങ്ങൾ,തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നതാണ്.അതേസമയം സന്ദേശങ്ങൾ കമ്പനി സർവ്വറുകൾക്ക് പകരം ഉപഭോക്താക്കളുടെ ഡിവൈസുകളിൽ മാത്രമേ ശേഖരിക്കുകയുള്ളൂ എന്നും കമ്പനി അറിയിച്ചു.

 വാട്സ്ആപ്പ് നമ്മുടെ സ്വകാര്യ സന്ദേശങ്ങളും സ്വീകരിക്കുമോ?

പല ഉപഭോക്താക്കൾക്കും ആശങ്കയുളവാക്കുന്ന ഒരു ചോദ്യമാണിത്.രണ്ട് സാഹചര്യങ്ങളിൽ  മാത്രമേ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സന്ദേശം സ്വീകരിക്കുകയുള്ളൂ എന്നും കമ്പനി അറിയിച്ചു.
  • ഡെലിവർ ആവാത്ത സന്ദേശം: സ്വീകർത്താവ് ഓഫ്‌ലൈനിൽ ആവുന്ന ചില സന്ദർഭങ്ങളിൽ ചില സന്ദേശങ്ങൾ ഡെലിവർ ആവാതെ വരും.  ഇത്തരം സാഹചര്യത്തിൽ വാട്സ്ആപ്പ് അത് 30 ദിവസം വരെ  അതിന്റെ സെർവറുകളിൽ എൻക്രിപ്റ്റ് ചെയ്തു വെക്കും. ഡെലിവർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. 30 ദിവസത്തിനു ശേഷം ആ സന്ദേശം ഇല്ലാതാക്കപ്പെടും.

  •  മീഡിയ ഫോർവെഡിങ്: യൂസർ സന്ദേശത്തിന് ഒപ്പമുള്ള ഏതെങ്കിലും മീഡിയ ഫോർവേഡ് ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ പേർക്ക് അയക്കുമ്പോൾ ഉള്ള കാര്യക്ഷമമായ ഡെലിവറിക്കായി വാട്സ്ആപ്പ് ആ മീഡിയയെ അവരുടെ സെർവറുകളിൽ താൽക്കാലികമായി എൻക്രിപ്റ്റ് ചെയ്ത് വച്ചിരിക്കും.

 ഇടപാടുകൾ, പെയ്മെന്റ്കൾ എന്നിവയുമായി വാട്സ്ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ

 നിങ്ങൾ ഫേസ്ബുക്കിനു  കീഴിലുള്ള  പേയ്‌മെന്റ് സേവനങ്ങളോ മറ്റേതെങ്കിലും ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള സേവനങ്ങളോ  ഉപയോഗിക്കുകയാണെങ്കിൽ കമ്പനി നിങ്ങളുടെ പെയ്മെന്റ് അക്കൗണ്ടിനെ കുറിച്ചും, ഇടപാട് വിവരങ്ങളെ കുറിച്ചും അധിക ഡാറ്റ ശേഖരിക്കും.ഇടപാട് പൂർത്തിയാക്കാൻ ആവശ്യമായ വിവരങ്ങൾ ആണ് ഇടപാട് വിവരങ്ങളിലും പെയ്മെന്റ് അക്കൗണ്ടിലും ഉൾപ്പെടുന്നത്.( അതായത്  ഷിപ്പിംഗ് വിശദാംശങ്ങൾ, പെയ്മെന്റ് മെത്തേഡിനെ കുറിച്ചുള്ള വിവരങ്ങൾ, ഇടപാട് തുക മുതലായവ)

 മറ്റ് ഫെയ്സ്ബുക്ക് കമ്പനികളുമായി വാട്സ്ആപ്പ് യൂസർ ഡാറ്റ  പങ്കിടുന്നുണ്ടോ?

 വാട്സ്ആപ്പ് നൽകിയ പുതിയ സ്വകാര്യതാ നയങ്ങളും നിബന്ധനകളും അനുസരിച്ച് ഫേസ്ബുക്കുമായും അതിന്റെ കീഴിലുള്ള ചില കമ്പനികളുമായി ചില പ്രത്യേക വിവരങ്ങൾ പങ്കിടാനും സ്വീകരിക്കാനും ഇതിന് കഴിയുന്നതാണ്.
  •  അക്കൗണ്ട് രജിസ്ട്രേഷൻ വിവരങ്ങൾ(നിങ്ങളുടെ ഫോൺ നമ്പർ മുതലായവ).
  •  ഇടപാട് ഡാറ്റ,  സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ.
  •  പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾ മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ( ബിസിനസുകൾ ഉൾപ്പെടെ).
  •  യൂസർ ഐ പി  അഡ്രസ്.
  •  മൊബൈൽ ഉപകരണ വിവരങ്ങൾ.

 വാട്സ്ആപ്പ് ശേഖരിക്കുന്ന മറ്റ് വിവരങ്ങൾ

 വാട്സ്ആപ്പ് സ്വീകരിക്കുന്ന ചില യാന്ത്രികമായ വിവരങ്ങൾ ഉണ്ട്.ഉപയോഗവുമായി ബന്ധപ്പെട്ടതും log വിവരങ്ങളും,ഡിവൈസ് ഡാറ്റ, കണക്ഷൻ ഡാറ്റ, ലൊക്കേഷനുകൾ, cookies തുടങ്ങിയവയാണവ.

വാട്ട്സ്ആപ്പിന് പുറമേ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പെയ്മെന്റ്കൾ,ഒനാവ, ഒക്കുലസ്,ക്രൗഡ്  ടാംഗിൾ തുടങ്ങിയവയാണ് ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികൾ.





0 comments: