2021, ജനുവരി 7, വ്യാഴാഴ്‌ച

അവിവാഹിതരായ അമ്മമാർക്കായി 'സ്നേഹസ്പർശം പദ്ധതി'; പ്രതിമാസം 2000 രൂപയുടെ ധനസഹായം


അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ Download

തിരുവനന്തപുരം: കേരളത്തതിലെ അവിവാഹിതരായിക്കഴിയുന്ന അമ്മമാർക്ക് സഹായഹസ്തവുമായി സാമൂഹ്യ സുരക്ഷാ മിഷന്റെ 'സ്നേഹസ്പർശം' പദ്ധതി.പദ്ധതിപ്രകാരമുള്ള ആനുകൂല്യമായി പ്രതിമാസം 1000 രൂപ ലഭ്യമാക്കി കൊണ്ടിരുന്നത് ഇപ്പോഴത്തെ സർക്കാർ 2000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. പദ്ധതിക്ക് ധനകാര്യ വകുപ്പ് 3,03,48,000 അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചൂഷണമേറ്റ് വിവാഹിതർ അല്ലാത്ത അവസ്ഥയിൽ അമ്മമാരാകേണ്ടി വന്ന, സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്ന, സ്ത്രീകളുടെ ക്ഷേമത്തിനായാണ് പദ്ധതി. നേരത്തെ ഇത് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർക്ക് മാത്രമുള്ള ആനുകൂല്യമായിരുന്നു. പിന്നീടാണ് അവിവാഹിതരായ മറ്റ് അഗതികളായ അമ്മമാർക്കും സഹായം ലഭ്യമാകുന്ന രീതിയിൽ പദ്ധതി ഭേദഗതി വരുത്തിയത്.

നിലവിൽ വിവാഹിതരായിട്ടുള്ളവർക്കും ഏതെങ്കിലും പുരുഷനുമൊത്ത് കഴിയുന്നവർക്കും ആനുകൂല്യം ലഭിക്കുന്നതല്ല. നിരാലംബരായ, അഗതികളായ അമ്മമാരെ സാമ്പത്തികമായി ഉയർത്തി പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷാഫോറം സുരക്ഷാ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്. ഇത് കൈപ്പറ്റി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശിശു വികസന പദ്ധതി ഓഫീസർക്കോ, അല്ലെങ്കിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ കൈമാറുക.

അപേക്ഷയുമായിട്ടു ബന്ധപ്പെട്ട വിവരം നിങ്ങൾക്കു വെബ്‌സൈറ്റിൽ നിന്നും ലഭിക്കും വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു 

http://www.socialsecuritymission.gov.in/index.php

0 comments: