2021, ജനുവരി 6, ബുധനാഴ്‌ച

സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ മസ്റ്ററിംഗ് നടത്തണമെന്ന പ്രചരണം അടിസ്ഥാനരഹിതം


ഈയിടെയായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വാർത്തയാണ് സാമൂഹിക പെൻഷൻ കൈപ്പറ്റുന്നവർ മസ്റ്ററിങ് നടത്തണം എന്നത്. എന്നാൽ ഈ സന്ദേശം തികച്ചും അടിസ്ഥാനരഹിതമാണ്.വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ ജനുവരി ഒന്നു മുതൽ 20 വരെ അക്ഷയയിൽ പോയി മസ്റ്ററിംഗ്  നടത്തണമെന്ന് പ്രചാരണം ഉയർന്നുവന്നിരുന്നു.എന്നാൽ ഇത് അടിസ്ഥാനരഹിതമെന്ന് അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

 വാർദ്ധക്യകാല പെൻഷൻ,വിധവ അവിവാഹിത പെൻഷൻ,വികലാംഗ പെൻഷൻ,കർഷക തൊഴിലാളി പെൻഷൻ, തുടങ്ങിയ സാമൂഹ്യ ക്ഷേമ പെൻഷൻകൈപ്പറ്റുന്നവർ ഉടൻതന്നെ മസ്റ്ററിങ് നടത്തണം എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ മസ്റ്ററിംഗ് മാസങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്.

അക്ഷയ പോയി മത്സരം നടത്തണം എന്നൊരു വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പി ക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.മാത്രമല്ല കോവിഡ് സാഹചര്യത്തിൽ അനിയന്ത്രിതമായ ആൾക്കൂട്ടം അക്ഷയ കേന്ദ്രത്തിൽഅനുവദിക്കുന്നതല്ല.സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

0 comments: