2021, ജനുവരി 13, ബുധനാഴ്‌ച

രാത്രി മുഴുവൻ സമയം ഫോൺ ചാർജിൽ ഇട്ടാൽ സംഭവിക്കുന്നതെന്ത്?


ഫോൺ ചാർജ് ഇടാൻ സമയം കിട്ടുന്നില്ലെന്ന് പറയുന്നവരും ചാർജിങ് സമയം ലാഭിക്കാനും നമ്മളിൽ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യാൻ ഇടുകയും രാവിലെ മാത്രം എടുക്കുകയും ചെയ്യുന്നത്. ഫോൺ മുഴുവനായി ചാർജ് ലഭിക്കുന്നു എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള പ്രധാന കാരണം.

അമിതമായി ഫോൺ ചാർജ് ചെയ്താൽ ബാറ്ററി പൊട്ടിത്തെറിക്കും എന്ന കേൾവി നാം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇന്നും നമ്മളിൽ ഭൂരിഭാഗവും ഇക്കാര്യം വിശ്വസിക്കുന്നു എന്നതാണ് സത്യം. ആധുനിക ഫോണുകളിൽ എല്ലാം തന്നെ എന്നെ ചൂടുപിടിക്കുന്നത് തടയാനുള്ള ന്യൂതന സംവിധാനങ്ങൾ ഉണ്ട്. സുരക്ഷിതമായി ചാർജ് ചെയ്യാനും ബാറ്ററി ഓവർ ഹീറ്റ് ആവാതിരിക്കാനുമുള്ള സംവിധാനങ്ങൾ ആണിവ.


100% ചാർജ് 

ഓവർ ചാർജ് എന്ന പേടി പേടി പുതിയ ഫോണുകൾ കൈയിൽ കരുതുന്നവർക്ക് തീർത്തും ഉപേക്ഷിക്കാം. എന്തെന്നാൽ, 100% ചാർജ് ആയി കഴിഞ്ഞാൽ ചാർജിങ് തനിയെ നിൽക്കുന്നതിനുള്ള സംവിധാനം പുതിയതായി ഇറങ്ങുന്ന ഫോണുകളിൽ ഉണ്ട്. രാത്രി മുഴുവൻ ഫോൺ ചാർജിൽ ഇട്ടാൽ ചാർജ് 99 ശതമാനത്തിൽ എത്തി വീണ്ടും ചാർജ് ആവാൻ തുടങ്ങുകയും, ഈ പ്രവർത്തനം തുടർന്നു പോയാൽ അത് ബാറ്ററിയെ സാരമായി ബാധിക്കും എന്നുള്ള വാദങ്ങളുണ്ട്.


ലിഥിയം അയോൺ ബാറ്ററി

ഇന്ന് ഫോണുകളിൽ സർവ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന ബാറ്ററിയാണ് ലിഥിയം അയൺ ബാറ്ററി. നേരത്തെ ഉണ്ടായിരുന്ന റീചാർജബിൾ ബാറ്ററികളെക്കാൾ വളരെ വേഗത്തിൽ ചാർജാവുന്ന ബാറ്ററി ആണിത്. എന്നാൽ 100% ചാർജ് എത്തി കഴിയുമ്പോൾ ഇതിൽ സമ്മർദ്ദം ചെലുത്തപ്പെടുന്നുണ്ട്. ഇത്തരത്തിൽ കുറെ നാളുകൾ ഉപയോഗിക്കുമ്പോൾ ബാറ്ററിയുടെ കപ്പാസിറ്റി നഷ്ടപ്പെടുന്നു.


ചൂട് 

ബാറ്ററി കപ്പാസിറ്റി കുറയ്ക്കുന്ന ഒന്നുതന്നെയാണ് ചൂടുപിടിക്കുന്നത്. പക്ഷേ രാത്രി മുഴുവൻ ചാർജിൽ ഇട്ടെന്ന് വെച്ച് ഫോൺ ചൂടാകണം എന്നില്ല. ഫോൺ ഇടയ്ക്കിടെ മാറുന്നവർക്ക് രാത്രി മുഴുവൻ സമയം ഫോൺ ചാർജിങ് ഒരു പ്രശ്നം പോലും ആവുന്നതല്ല. എന്തെന്നാൽ പുതിയ ഒരു ഫോണിലെ ബാറ്ററിക്ക് 500 വരെ ബാറ്ററി സൈക്കിൾ ഉണ്ടെന്നതാണ് കണക്ക്. ബാറ്ററി ഫുൾ ചാർജ് ആയി ഒരുതവണ ഡ്രൈ ആകാൻ എടുക്കുന്ന സമയമാണ് ഒരു സൈക്കിൾ.


 ബാറ്ററി സൈക്കിൾ

രാത്രി മുഴുവൻ സമയം ഫോൺ ചാർജ് വിട്ടാൽ തീപിടിക്കും, പൊട്ടിത്തെറിക്കും എന്നിങ്ങനെയുള്ള വാദങ്ങൾ ഓർത്ത് ആശങ്കവേണ്ട. ഇത്തരം വാദമുഖങ്ങൾ ബാറ്ററി ലൈഫുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമാണ്. ഒരു തവണ ബാറ്ററി ഫുൾ ചാർജ് ആയി അത് ഡ്രൈ ആകുന്ന പ്രക്രിയയാണ് ഒരു ബാറ്ററി സൈക്കിൾ. എന്നാൽ 500 ബാറ്ററി സൈക്കിളുകൾ തികയുന്നതോടെ ആൻഡ്രോയ്ഡ് ഫോൺ ബാറ്ററികളുടെ ലൈഫ് കുറഞ്ഞുപോകുമെന്ന റിപ്പോർട്ടുകൾ ഉണ്ട്.

0 comments: