2021, ജനുവരി 14, വ്യാഴാഴ്‌ച

KTH ഇന്ത്യ സ്കോളർഷിപ്പ് 2021; അറിയേണ്ടതെല്ലാം


കെ.ടി.എച്ച് ഇന്ത്യ സ്കോളർഷിപ്പ് ഫൗണ്ടേഷൻ നിലവിൽ വന്നത് 2012 മുതലാണ്. ഒരു അജ്ഞാതനായ ദാദാവ് നൽകിയ സംഭാവനയിലൂടെ തുടക്കം കുറിക്കപ്പെട്ടതാണ് ഫൗണ്ടേഷൻ. രണ്ട് സ്കോളർഷിപ്പുകൾ നൽകിവരുന്നു. രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമിന്റെ ഫീസ് സ്കോളർഷിപ്പ് കവർ ചെയ്യുന്നു, കൂടാതെ പ്രതിമാസ അലവൻസും നൽകുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:- 2021 ജനുവരി 15

സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ

KTH ഇന്ത്യ സ്കോളർഷിപ്പ്, മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഒന്നും രണ്ടും വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്നു. 

ആദ്യ വർഷത്തിലെ പഠനഫലങ്ങൾ തൃപ്തികരമാണെങ്കിൽ മാത്രമേ രണ്ടാം വർഷ ഫീസ് തുക ലഭ്യമാകുകയുള്ളൂ.

പത്ത് മാസത്തേക്ക് പ്രതിമാസ അലവൻസും നൽകുന്നു.

യോഗ്യത

സ്കോളർഷിപ്പിന് യോഗ്യത നേടുന്നതിന് നിങ്ങൾ ഫീസ് അടച്ച് പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം. 

കൂടാതെ ആദ്യത്തെ മുൻഗണനയായി കെ.ടി.എച്ചിൽ മാസ്റ്റേർസ് പ്രോഗ്രാമിനായി അപേക്ഷിച്ചിരിക്കണം. 

നിങ്ങളുടെ ബിരുദ പ്രോഗ്രാം ഇന്ത്യയിൽ പൂർത്തിയാക്കിയ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം നിങ്ങൾ. 

സോപാധിക യോഗ്യതയുള്ള വിദ്യാർഥികൾക്കും യോഗ്യത ലഭിക്കും. 

ജോയിൻറ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവർക്ക് സ്കോളർഷിപ്പ് ലഭ്യമല്ല.

സെലക്ഷൻ പ്രോസസ്

അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുന്നത്.  അപേക്ഷിച്ച പ്രോഗ്രാമിന്റെ പ്രവേശന നടപടികൾ നിറവേറ്റുന്ന അപേക്ഷകർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.

പ്രവേശനത്തിനായി അപേക്ഷകരെ വിലയിരുത്തിയ ശേഷം, ഇനി പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സ്കോളർഷിപ്പിനർഹരായവരെ തിരഞ്ഞെടുക്കുന്നു.

✔അപേക്ഷകന്റെ ഗ്രേഡുകൾ (ജിപിഎ അല്ലെങ്കിൽ തത്തുല്ല്യമായത്)

✔അപേക്ഷകൻ ബാച്ചിലേഴ്സ് ബിരുദം ചെയ്ത സർവകലാശാലയുടെ റാങ്കിങ്

✔അപേക്ഷകന്റെ പ്രചോദനം, പ്രസക്തമായ തൊഴിൽ പരിചയം, പാഠ്യേതര പ്രവർത്തനങ്ങൾ 

മറ്റു കാര്യങ്ങൾ

ഫൗണ്ടേഷന്റെ സ്റ്റാറ്റസ് അനുസരിച്ച് മുംബൈ മെട്രോപൊളിറ്റൻ ഏരിയ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും.

കെ.ടി.എച്ച് ഇന്ത്യ സ്കോളർഷിപ്പിനും, കെ.ടി.എച്ച് സ്കോളർഷിപ്പിനും, രണ്ടിനും അപേക്ഷിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അർഹതയുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
0 comments: