2021, ജനുവരി 14, വ്യാഴാഴ്‌ച

കേന്ദ്രസർക്കാർ സ്കോളർഷിപ്പുകളുടെ അപേക്ഷാതീയതി നീട്ടി; വിവിധ സ്കോളർഷിപ്പുകൾക്ക് ജനുവരി 20 വരെ അപേക്ഷിക്കാം


കേന്ദ്ര മന്ത്രാലയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന വിവിധ തരം കേന്ദ്രസർക്കാർ സ്കോളർഷിപ്പുകളുടെ അപേക്ഷാതീയതി നീട്ടി. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളുടെ അപേക്ഷാതീയതി ജനുവരി 20 വരെയാണ് നീട്ടിയിരിക്കുന്നത്.

അപേക്ഷാതീയതി ദീർഘിപ്പിച്ചിരിക്കുന്ന സ്കോളർഷിപ്പുകളും അവ നൽകുന്ന മന്ത്രാലയം/വകുപ്പുകളും ചുവടെ ചേർക്കുന്നു:-

🔰 പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ഫോർ മൈനോറിറ്റീസ് ;

മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ കോഴ്സസ്

(മൈനോറിറ്റി അഫയേഴ്സ് മന്ത്രാലയം)

🔰 പ്രഗതി സ്കോളർഷിപ്പ് സ്കീം ഫോർ ഗേൾസ് സ്റ്റുഡന്റ്സ്

- ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ കോഴ്സസ്

സാക്ഷം സ്കോളർഷിപ്പ് സ്കീം ഫോർ സ്പെഷ്യലി ഏബിൾഡ് സ്റ്റുഡൻസ്

- ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ (AICTE)

🔰 ഇന്ദിരാഗാന്ധി പി.ജി സ്കോളർഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്;

പിജി സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് (ഫസ്റ്റ്, സെക്കൻഡ്);

പിജി സ്കോളർഷിപ്പ് സ്കീം ഫോർ എസ്.സി/എസ്.ടി സ്റ്റുഡന്റ്സ് ഫോർ പർസ്യൂയിങ് പ്രൊഫഷണൽ കോഴ്സ് (യു.ജി.സി)

🔰 ടോപ്പ് ക്ലാസ് എജുക്കേഷൻ സ്കീം ഫോർ എസ്.സി സ്റ്റുഡൻസ് 

(സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയം)

🔰 ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ എഡ്യൂക്കേഷൻ ഓഫ് വാർഡ്സ് ഓഫ് ബീഡി/സിനി/ഐ.ഒ.എം.സി/എൽ.എസ്.ഡി.എം. വർക്കേഴ്സ്

(ലേബർ ആൻഡ് എംപ്ലോയ്മെൻറ് മന്ത്രാലയം)

🔰 പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്;

ടോപ് ക്ലാസ് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്

(എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് വകുപ്പ്)

🔰 സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് ഫോർ കോളേജ് ആന്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്

(ഹയർ എജുക്കേഷൻ വകുപ്പ്)

🔰 പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം ഫോർ ആർ.പി.എഫ്/ആർ.പി.എസ്.എഫ്

(റെയിൽവേ മന്ത്രാലയം)

🔰 നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് ഫോർ ഹയർ എഡ്യൂക്കേഷൻ ഓഫ് എസ്.ടി സ്റ്റുഡന്റ്സ്

(ട്രൈബൽ അഫയേഴ്സ് മന്ത്രാലയം)



0 comments: