2021, ജനുവരി 14, വ്യാഴാഴ്‌ച

ബിഗ് ബോസ് സീസൺ 3 ൽ ആരൊക്കെ?പേരുകളുമായി മുൻതാരങ്ങൾ


കൊച്ചി: ഏറെ ജനപ്രീതിയാർജ്ജിച്ച ടെലിവിഷൻ ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ഒന്നാം സീസണും രണ്ടാം സീസണും ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ബിഗ് ബോസ് മൂന്നാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. മൂന്നാം സീസൺ ഫെബ്രുവരിയിൽ ആയിരിക്കും പ്രേക്ഷകരിലെത്തുക. കോവിഡ് പ്രതിസന്ധി മൂലം രണ്ടാം സീസൺ പൂർത്തീകരിക്കാനായില്ലായിരുന്നു. ഈ അവസരത്തിൽ മൂന്നാം സീസണിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

പുതിയ പതിപ്പിൽ ആരൊക്കെ മത്സരാർഥികളായി ഉണ്ടാവണം എന്നതിനെക്കുറിച്ച ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സജീവമാണ്. ഈ അവസരത്തിലാണ് പുതിയ താരങ്ങൾ ആരൊക്കെ വേണം എന്നുള്ള മുൻ സീസൺ താരങ്ങളുടെ അഭിപ്രായങ്ങൾ പുറത്തുവരുന്നത്.

മൂന്നാം സീസണിൽ ആരൊക്കെ?

മൂന്നാം സീസണിലെ മത്സരാർഥികൾ ആരൊക്കയാവണം എന്നുള്ള പ്രതീക്ഷകൾ മുൻതാരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പങ്കുവെച്ചു. രണ്ടാം സീസണിൽ ഏറെ ജനപ്രീതി പിടിച്ച് പറ്റിയ താരങ്ങളായ രജിത് കുമാറും, ആര്യയും, ഫുക്രുവുമെല്ലാം തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു. പി.സി. ജോർജ്ജും ബോബി ചെമ്മണ്ണൂരും ജയശങ്കറും അടക്കമുള്ളവരുടെ പേരുകൾ നിർദേശിക്കപ്പെട്ടു.

രജിത് കുമാറിന്റെ നിർദേശം

നടൻ മനോജ്, നടി മായാ വിശ്വനാഥ്, മല്ലു ടോക്സ് ഫെയിം രേവതി, മൂപ്പൻസ് വ്ലോഗിലെ ശരത്ത് പരമേശ്വർ, എന്നിവരെയാണ് മൂന്നാം സീസണിലേക്കായി രജിത് കുമാർ നിർദേശിച്ചത്.

പ്രേക്ഷകരെ പരമാവധി എന്റർടെയിൻ ചെയ്യിക്കാൻ തക്കവണ്ണം കഴിവുള്ളവരാണ് ഇവർ എന്നതാണ് ഇവരെ തിരഞ്ഞെടുക്കാൻ രജിത് കുമാർ ചൂണ്ടിക്കാട്ടിയ കാരണം.

നടൻ മനോജിനെ വേണമെന്ന് രേഷ്മ

നടൻ മനോജിനെയും നടി ബീനാ ആന്റണിയെയും ആണ് രേഷ്മ നിർദേശിച്ചത്. രണ്ടു പേർക്കും ബിഗ് ബോസ് ഷോയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് രേഷ്മ പറഞ്ഞു.

ആര്യയുടെ നിരീക്ഷണം

അഡ്വ. എം.ജയശങ്കർ, നടൻ മനോജ്, എന്നിവരെയാണ് ബിഗ് ബോസ് മൂന്നാം സീസണിലേക്കായി നടിയും അവതാരകയുമായ ആര്യ നിർദേശിച്ചത്. നല്ലൊരു നടനും ഡബ്ബിങ് ആർടിസ്റ്റുമായ മനോജ് ഷോയിൽ വരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് ആര്യ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകനും അഡ്വക്കറ്റുമായ ജയശങ്കർ സീസൺ രണ്ടിൽ തന്നെ വരാൻ സാധ്യതയുള്ള ആളായിരുന്നു എന്ന് ആര്യ നിരീക്ഷിക്കുന്നു. 

രജിത് കുമാറിന്റെ വിയോജിപ്പ്

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എം. ജയശങ്കർ ഷോയിൽ വരുന്നതിനോട് രജിത് കുമാറിന് താൽപര്യം ഇല്ലായിരുന്നെന്ന് ആര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബോബി ചെമ്മണ്ണൂരും പിസി ജോർജും

ബിഗ് ബോസ് രണ്ടാം സീസണിലെ മറ്റൊരു പ്രമുഖ മത്സരാർത്ഥിയായിരുന്ന പവൻ ജിനോ തോമസ് നിർദേശിച്ചത് പി.സി. ജോർജ് എം.എൽ.എ യെയും പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെയുമാണ്. കൂടാതെ നടൻ സന്തോഷ് പണ്ഡിറ്റിന്റെയും പേര് നിർദ്ദേശിച്ചു. താൻ ബിഗ്ബോസിലേക്ക് ഇല്ലെന്ന് ബോബി ചെമ്മണ്ണൂർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ പിസി ജോർജും ഷോയിൽ എത്തുമെന്ന് കരുതാൻ സാധിക്കില്ല.


0 comments: