2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

വിവാഹിതരായ സ്ത്രീകൾക്ക് 100000 രൂപ ധനസഹായവും ആയി സർക്കാർ രംഗത്ത്



 കൊച്ചി: സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന്റെ മംഗല്യ സമുന്നതി പദ്ധതി അനുസരിച്ചാണ് ഇങ്ങനെയൊരു ധന സഹായവുമായി സർക്കാർ രംഗത്തെത്തിയത്. കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെട്ട എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ യുവതികൾക്ക് ധനസഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ ധനസഹായം ലഭിക്കാൻ പെൺകുട്ടിക്ക് 22 വയസ്സ് പൂർത്തിയായതോ അതിനുമുകളിൽ വയസ്സ് ഉണ്ടായിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടില്ല. മാത്രമല്ല സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.പെണ്‍കുട്ടികള്‍ എഎഐ, മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം. വിവാഹിതയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 2020 ഏപ്രിൽ ഒന്നിനു ശേഷം വിവാഹിതരായ യുവതികൾക്ക് ആണ് പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കാൻ കഴിയുന്നത്. വിവാഹ ധനസഹായം ഒരു ലക്ഷം രൂപവരെ ലഭിക്കാവുന്നതാണ്. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം നൽകുക. ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.www.kswcfc.org എന്ന വെബ്സൈറ്റിൽ അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും അടങ്ങിയിട്ടുണ്ട്.

 വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഗസ്റ്റ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതാണ്.

 അപേക്ഷ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാവുന്നതാണ്. ഈ മാസം 19 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ സംസ്ഥാന മുന്നോക്ക കോർപ്പറേഷന്റെ ഓഫീസിൽ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം ചുവടെ നൽകുന്നു.

കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍, L2, കുലീന, TC9/476, ജവഹര്‍ നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003'

0 comments: