ഡല്‍ഹി: ആയുഷ്മാൻ ഭാരത് കാർഡ് അപേക്ഷിക്കാൻ നിൽക്കുന്നവർക്ക് സന്തോഷ വാർത്ത.നിങ്ങൾ ഭാരത് യോജനയുടെ ഗുണഭോക്താവാണോ ? അല്ലെങ്കില്‍ ഉടനെ ഈ യോജന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുകയാണെങ്കില്‍ ഇതാ നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ വക ഒരു സമ്മാനം. ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡ് തികച്ചും സൗജന്യം.
നേരത്തെ ഇതിന് 30 രൂപ ഈടാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.ആയുഷ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇതുവരെ യോഗ്യതാ കാര്‍ഡിനായി കോമണ്‍ സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെടണമായിരുന്നു. ഗ്രാമീണ തലത്തിലുള്ള ഓപ്പറേറ്റര്‍ക്ക് 30 രൂപ നല്‍കിയാണ് കാര്‍ഡ് വാങ്ങിയിരുന്നത്.
ഇപ്പോള്‍ പുതിയ സംവിധാനത്തിന് കീഴില്‍ ആദ്യമായി കാര്‍ഡ് എടുക്കുന്നവര്‍ക്ക് സൗജന്യമാണ്. പക്ഷേ ഗുണഭോക്താവ് ഡൂപ്ലികേറ്റ് കാര്‍ഡിനോ അല്ലെങ്കില്‍ കാര്‍ഡിന്റെ റീപ്രിന്റിനോ വേണമെങ്കില്‍ 15 രൂപ നല്‍കണം. ഈ കാര്‍ഡുകള്‍ ബയോമെട്രിക് പരിശോധനയ്ക്ക് ശേഷമായിരിക്കും ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ആയുഷ്മാന്‍ ഭാരത് യോജന മോദി സര്‍ക്കാര്‍ 2017ല്‍ ആരംഭിച്ചതാണ്. ഈ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. ഇതുവരെ 1.63 കോടി ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം ചികിത്സ നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍ക്ക് ഏത് സ്വകാര്യ ആശുപത്രിയിലും ആവശ്യാനുസരണം ചികിത്സ നേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
0 comments: