2021, മാർച്ച് 21, ഞായറാഴ്‌ച

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ എൻജിനീയർ പോസ്റ്റുകളിൽ 200 ഒഴിവുകൾ :

                                 



ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 4 തസ്തികകളിലായി 200 എഞ്ചിനീയർ പോസ്റ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ എന്നീ ബ്രാഞ്ചുകളിലെ ക്കാണ് തിരഞ്ഞെടുക്കുന്നത്. ഇലക്ട്രിക്കലിൽ 25 ഒഴിവുകളും, മെക്കാനിക്കലിൽ 120 ഒഴിവുകളും, ഇൻസ്‌ട്രുമെൻറ്റേഷനിൽ 25, സിവിലിൽ 30 എന്നീ ഒഴിവുകളിലേക്കാണ് അവസരം.അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 15.

യോഗ്യതകൾ : അപേക്ഷിക്കേണ്ട പ്രായം 25. അപേക്ഷിക്കേണ്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ / തത്തുല്യ ഗ്രേഡിൽ കുറയാതെ 4 വർഷത്തെ ഫുൾടൈം  ബി ഇ / ബി ടെക്. ഇപ്പോൾ അവസാനവർഷ / സെമസ്റ്റർ എൻജിനീയറിങ് ബിരുധ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. SC/ ST/PWD വിഭാഗ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതിയാകും. സംവരണ വിഭാഗങ്ങൾക്കും ഇളവുകൾ ഉണ്ട്.

 അപേക്ഷിക്കാൻ : അപേക്ഷകൾ ഓൺലൈനായി http://jobs.hpcl.co.in/recruit_NEW എന്ന പോർട്ടലിൽ ഏപ്രിൽ 15 ന് മുമ്പ് അപേക്ഷിക്കാം. 1180 രൂപയാണ് അപേക്ഷാഫീസ്. ഡെബിറ്റ് / ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് ഓൺലൈനായി ഫീസടക്കാം.SC/ST/PWD വിഭാഗങ്ങൾക്ക് ഫീസ് ഇല്ല. സെലക്ഷന് വേണ്ടി  കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ഗ്രിപ് ടാസ്ക്, അഭിമുഖം  എന്നിവ ഉണ്ടായിരിക്കുന്നതാണ്. 50,000 മുതൽ 1,60,000 വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വെബ്സൈറ്റ് സന്ദർശിക്കുക.

0 comments: