2021, മാർച്ച് 20, ശനിയാഴ്‌ച

ഏപ്രിൽ ഒന്ന് മുതൽ ഈ ചെക്ക് ബുക്കുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല



ഏപ്രിൽ ഒന്ന് മുതൽ പാസ്സ് ബുക്കുകളും ചെക്ക് ബുക്കുകളും കാലഹാരണപ്പെടുന്നത് കൊണ്ട് ബാങ്കുകളുടെ ലയനത്തിന്റെ ഫലമായി സ്വന്തം അസ്തിത്വം നഷ്ടമായ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കും ഇടപാടുകർക്കും അവരുടെ പാസ്സ് ബുക്കിന്റെയും ചെക്ക് ബുക്കുകളുടെയും പ്രയോജനം ഇല്ലാതാകും.

പഞ്ചാബ് നാഷണൽ ബാങ്ക് (PNB),ബാങ്ക് ഓഫ് ബറോഡ എന്നിവർ ഇതിനകം വിവരം ബന്ധപ്പെട്ട കസ്റ്റമേഴ്‌സിനെ അറിയിച്ചു കഴിഞ്ഞു.ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്,ദേന ബാങ്ക്, വിജയ ബാങ്ക്,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുടെ പഴയ കസ്റ്റമേഴ്‌സിനെയാണ് ഇരു ബാങ്കുകളും ചെക്ക് ബുക്കും പാസ്സ് ബുക്കും കാലഹരണപ്പെടുന്ന വിവരം മുൻകൂട്ടി അറിയിച്ചതായി ന്യൂസ്‌ 18 വാർത്ത ചാനൽ റിപ്പോർട്ട്‌ വ്യക്തമാക്കി.

2019 ഏപ്രിൽ,2020 ഏപ്രിൽ 1 തീയതികളിലാണ് തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളെ മറ്റു ബാങ്കുകളുമായി ലയിപ്പിക്കുന്ന പ്രക്രിയ അരങ്ങേറിയത്.

ലയിപ്പിച്ച ബാങ്കുകൾ

  • ദേന ബാങ്കും വിജയ ബാങ്കും 2019 ഏപ്രിൽ 1ന് ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചു.
  • ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ യും പി എൻ ബി യുമായി ലയിപ്പിച്ചു.
  • സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിപ്പിച്ചു.
  • ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു.
  • അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കുമായി ലയിപ്പിച്ചു.

പാസ്സ് ബുക്കും ചെക്ക് ബുക്കും മാറുന്നതിനൊപ്പം കസ്റ്റമേഴ്സിന്റെ അക്കൗണ്ട് നമ്പറും,IFSC,MICR എന്നിവയും മാറുന്നതാണ്.2021 ജൂൺ 30വരെ സിന്ഡിക്കേറ്റ്,കാനറാ ബാങ്കിന്റെയും നിലവിലുള്ള കസ്റ്റമേഴ്സിന്റെ ചെക്ക് ബുക്കും പാസ്സ് ബുക്കും പ്രാബല്യത്തിൽ ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

0 comments: