2021, മാർച്ച് 19, വെള്ളിയാഴ്‌ച

തപാൽ വോട്ട് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അപേക്ഷിക്കേണ്ട വിധവും-Kerala Assembly Election 2021 Postal Vote Update-

                                   

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാർക്ക് ഏറെ ആശങ്ക ഉള്ള കാര്യമാണ് കോവിഡ് കാലത്തുള്ള വോട്ടിങ്. പ്രായമായവരെയും കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടുള്ളതാണ് ഇത്. ഇതിനെ മറികടക്കാൻ തപാൽ വോട്ട് എന്ന തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുഖ്യ ഇലക്ഷന് കമ്മിഷൻ ഓഫീസർ ടീക്കാറാം മീണ. തപാൽ വോട്ട് ആർക്കൊക്കെ അർഹത ഉള്ളതെന്നും എങ്ങനെ അപേക്ഷിക്കാം എന്നും നോക്കാം.

തപാൽ വോട്ടിന് അർഹത ഉള്ളവർ ആരൊക്കെ :  നിയമസഭ തിരഞ്ഞെടുപ്പിൽ അബ്സെന്റ് വോട്ടർമാർക്ക് ആണ് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്.80 വയസ്സിനു മുകളിലുള്ള പൗരന്മാർ, കോവിഡ് ബാധിതർ, നിരീക്ഷണത്തിൽ ഇരിക്കുന്നവർ, ഭിന്നശേഷിക്കാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ആവശ്യ സർവീസുകളിൽ  ഉൾപ്പെട്ടവർ എന്നിവരൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്.

 ഭിന്നശേഷിക്കാരുടെ തപാൽ വോട്ട് :  വോട്ടർപട്ടികയിൽ ഭിന്നശേഷി ഉള്ള ആളാണെന്ന് വ്യക്തമാക്കിയാൽ മാത്രമേ തപാൽ വോട്ടിന് അനുവദിക്കുകയുള്ളൂ. അനുമതിയുള്ള ഭിന്നശേഷിക്കാർ  12d ഫോം നൽകുന്നതിന്റെ കൂടെ നിശ്ചിത സർക്കാർ ഏജൻസികളിൽ നിന്നും ലഭിച്ച ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

 കോവിഡ് ബാധിതരുടെ വോട്ട് :  കോവിഡ്ബാധിതർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും സർക്കാർ നിശ്ചയിച്ച ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ ബാലറ്റ് അനുവദിക്കുക. ഇതിനുവേണ്ടി അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും വന്ന് തപാൽ ബാലറ്റ് നൽകുകയുള്ളൂ. ശേഷം വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തി ഉദ്യോഗസ്ഥർക്ക് തിരിച്ചു നൽകാം. തപാൽ വോട്ടിനു വേണ്ടി അപേക്ഷിച്ച വോട്ടർമാർക്ക്  രോഗം മാറിയാലും പിന്നീട് പോളിംഗ് ബൂത്തിൽ വന്ന് വോട്ട് ചെയ്യാൻ കഴിയുന്നതല്ല. കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും പോളിംഗ് അവസാന മണിക്കൂറിൽ പൊതു ക്യൂവിൽ ഉള്ള വോട്ടർമാർ വോട്ട് ചെയ്തതിനുശേഷം വോട്ട് രേഖപ്പെടുത്താവുന്നതാണ്.

 സഹായിയെ അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമം : സഹായിയെ ആവശ്യമുള്ളവർക്ക് ( കാഴ്ച പരിമിതർക്ക്, ശാരീരിക അവശത ഉള്ളവർ ) തപാൽ വോട്ടിനു വേണ്ടി അനുവദിക്കും. ഈ സഹായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന  ഫോം 14 എ പൂരിപ്പിച്ചു നൽകണം. സ്ഥാനാർത്ഥികൾ, പോളിംഗ് ഏജന്റ്, രാഷ്ട്രീയ പാർട്ടിക്കാർ  എന്നിവർക്ക് സഹായി ആയി നിൽക്കാൻ കഴിയുന്നതല്ല.

 തപാൽ വോട്ടിനു വേണ്ടി അപേക്ഷിക്കാൻ :  തപാൽ വോട്ടിനു വേണ്ടി അപേക്ഷിക്കാൻ ഫോം 12d ആണ് പൂരിപ്പിച്ചു നൽകേണ്ടത്. ഈ ഫോം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സന്ദർശിക്കേണ്ടതാണ് . ഈ അപേക്ഷകൾ പരിഗണിച്ച് അർഹർക്ക് അതതു സ്ഥലങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലെ ഭരണാധികാരികളാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. വോട്ടർപട്ടികയിൽ തപാല് ബാലറ്റ്അനുവദിച്ച വരുടെ വിവരം ഭരണാധികാരി രേഖപ്പെടുത്തും. ഈ വോട്ടർ പട്ടികയുടെ പകർപ്പ് രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾ ക്കും നൽകുന്നതാണ്. 

Download Application For 12d,14a click the link given below

http://www.ceo.kerala.gov.in/electoralrolls.html

ThankYou For Visit 0 comments: