ചെറുകിട സംരംഭകർക്കായി പ്രത്യേക വായ്പകളും ഗോൾഡ് ലോണുകളും എല്ലാ ബാങ്കുകൾ നൽകുമ്പോൾ എസ് ബി ഐ യും സംരംഭകർക്കായി പുതിയ വായ്പാ പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. ചെറുകിട സംരംഭകർക്ക് ധനകാര്യ രേഖകളില്ലാതെ 50 ലക്ഷം വരെ ഗോൾഡ് ലോൺ എടുക്കാൻ പറ്റുന്നതാണ് പുതിയ പദ്ധതി.
ചെറുകിട സംരംഭകർക്കായി എസ് ബി ഐ നൽകുന്ന സ്വർണ്ണ പണയ വായ്പ ആണ് എസ് എം ഇ ഗോൾഡ് ലോൺ. സംരംഭകർക്ക് കമ്പനിയുടെ എല്ലാ ആവശ്യങ്ങൾക്കുവേണ്ടി സ്വർണ്ണ പണയ വായ്പ പ്രയോജനപ്പെടുത്താനാണ് ഈ പദ്ധതി. ഇതുകൊണ്ട് കമ്പനി ആവശ്യങ്ങൾക്കായി സ്വർണ്ണം ഈട് നൽകിയാൽ 50 ലക്ഷം രൂപ വരെ എസ് എം ഇ യൂണിറ്റുകളിൽ നിന്നും സഹായം ലഭിക്കുന്നതാണ്.
ഗോൾഡ് ലോൺ ലഭിക്കുന്നവർ : എസ് ബി ഐ ഉപഭോക്താക്കൾക്കും നിലവിൽ വായ്പ എടുത്തവർക്കും വായ്പ എടുക്കാത്ത വർക്കും ഈ ലോണിന് അപേക്ഷിക്കാവുന്നതാണ്. പുതിയ ബിസിനസ്സ്, കട തുടങ്ങിയ എല്ലാ പുതിയ സംരംഭങ്ങൾക്കും വേണ്ടി ഈ ലോൺ തുക ഉപയോഗിക്കാം. സ്വർണ്ണാഭരണം, നാണയങ്ങൾ എന്നിവയെല്ലാം ഈടായി നൽകാം. നിലവിൽ പ്രവർത്തനം ഉള്ള എസ് എം ഇ യൂണിറ്റുകൾക്ക് ഗോൾഡ് ലോൺ എടുക്കാം.
7.25 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം മുതൽ 50 ലക്ഷം വരെ ലോൺ എടുക്കാവുന്നതാണ്. സംരംഭകർക്ക് പെട്ടെന്ന് തന്നെ 50 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.വായ്പക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യവും ഡിമാൻഡ് ലോണും ലഭ്യമാണ്. ഇവ പരമാവധി 12 മാസത്തേക്കാണ് ലഭിക്കുക. വായ്പാതുക യഥാർത്ഥ സ്വർണ്ണത്തിന്റെ മൂല്യത്തെകാൾ കവിയരുത്.
സംരംഭത്തിന്റെ ബാലൻസ് ഷീറ്റ് കാണിക്കേണ്ടതില്ല. ഇതിനുപകരം സ്വയം സാക്ഷ്യപ്പെടുത്തിയ വിറ്റുവരവ് സർട്ടിഫിക്കറ്റ് മതി. പ്രോസസിങ് ഫീസായി പത്ത് ലക്ഷം വരെയുള്ള വായ്പകൾക്ക് 500 രൂപ ഈടാക്കുന്നതാണ്. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് പ്രോസസിങ് ഫീസായി 1000 രൂപ നൽകേണ്ടതുണ്ട്.
0 comments: