2021, മാർച്ച് 21, ഞായറാഴ്‌ച

അഡിഡാസിന്റെ ഏറ്റവും വലിയ ഷൂ കണ്ട് അമ്പരന്ന് ലോകം-The World Longest Shoe For Tomy Cash

                               

ഷൂ ബ്രാൻഡുകളിൽ ഏറ്റവും മികച്ച ബ്രാൻഡ് ആയ അഡിഡാസ് നിർമ്മാതാക്കളുടെ പുത്തൻ കളക്ഷനാണ് ഒരു മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ ഷൂ. എസ്റ്റോണിയന് റാപ്പറയാ ടോമി ക്യാഷുമായി ചേർന്നാണ് ജർമൻ കമ്പനിയായ അഡിഡാസ് സൂപ്പർസ്റ്റാർ കളക്ഷൻ നിരയിലെ ലോകത്തെ ഏറ്റവും നീളമുള്ള ഈ ഷൂ ഇറക്കിയിട്ടുള്ളത്.

ഏകദേശം ഒരു മീറ്റർ നീളമുള്ള ഈ ഷൂ വിന്റെ ലൈസ് കെട്ടാൻ നാൽപതോളം ഹോളുകൾ ആണ് ഉള്ളത്. ഇരു പാദങ്ങളിൽ ആയി രണ്ടു നിറമാണ് നൽകിയിട്ടുള്ളത്. വലതുകാലിന് കറുപ്പു നിറത്തിലുള്ള ഷൂവും ഇടതുകാലിന് വെളുത്ത നിറത്തിലുള്ള ഷൂവും ആണ് ക്രമീകരിച്ചിട്ടുള്ളത്. ടോമി ക്യാഷ് തന്നെ അഡിഡാസ് നോട് ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത്രയും വലിയ ഷൂ അഡിഡാസ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് പുറത്തിറക്കിയത്.

ഇത് ധരിച്ചുകൊണ്ട് ടോമി ക്യാഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെതിരെ സാമൂഹിക അകലം പാലിക്കുന്ന ഷൂ ആണോ എന്ന രീതിയിൽ പല പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ അഡിഡാസ് നെതിരെ ഉന്നയിക്കുന്നുണ്ട്. പക്ഷേ സാമൂഹിക അകലം പാലിക്കാനുള്ള ഷൂ അഡിഡാസിനെക്കാൾ മുമ്പ് വൈറൽ ആയിട്ടുണ്ട്. റൊമാനിയ ക്കാരനായ ഗ്രിഗോറി ലപ്പ് ആണ് ഇതിനു പിന്നിൽ.

ഷൂ നിർമ്മാണത്തിൽ അതിവിദഗ്ധനായ ഇദ്ദേഹം തന്റെ പട്ടണത്തിൽ ആരും സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് മനസ്സിലാക്കി വിരലുകൾക്കായുള്ള ഷൂ വിന്റെ മുൻഭാഗവും കഴിഞ്ഞു കൂടുതൽ നീളത്തിൽ യൂറോപ്പ്യൻ സൈസ് 75 ൽ ഒരു സ്പെഷ്യൽ ഷൂസ് തയ്യാറാക്കിയത്. ഇത് രണ്ടുപേർ ധരിച്ച് അഭിമുഖീകരിക്കുകയാണ് എങ്കിൽ അവർക്കിടയിൽ ഏകദേശം ഒന്നര മീറ്റർ ഡിസ്റ്റൻസ് ഉണ്ടായിരിക്കും. 2001 മുതൽ ലാപ്സ്ഷോപ്പ് എന്ന് പേരിൽ റെഡിമെയ്ഡ്  ഷൂസ് വിൽക്കുന്ന ഗ്രിഗോറി റോയ് ട്ടേയ്‌സ് നോട് പറഞ്ഞു. 

0 comments: