2021, മാർച്ച് 21, ഞായറാഴ്‌ച

ക്രെഡിറ്റ് കാർഡ് സ്വന്തമാക്കൽ ഇനി അത്ര എളുപ്പമാവില്ല, നിബന്ധനകൾ കടുപ്പിക്കാൻ ബാങ്കുകൾ-New Rule For Credit Card Apply 2021

                                      



ദില്ലി : രാജ്യത്ത് ബാങ്കുകൾ ക്രെഡിറ്റ്‌ കാർഡ് നൽകുന്നതിന് ഉള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്നു.ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നടപടി.നിയമങ്ങൾ കർശനമാക്കി യാൽ പുതിയ ക്രെഡിറ്റ് കാർഡ് കിട്ടുന്നത് അത്ര എളുപ്പമാവില്ല. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രം ക്രെഡിറ്റ് കാർഡ് നൽകിയാൽ മതിയെന്ന നിലപാടിലേക്ക് കടക്കുകയാണ് ബാങ്കുകൾ.

 നിബന്ധനകൾ നടപ്പാക്കിയാൽ ശരാശരി 780 ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രമാണ് പുതിയ ക്രെഡിറ്റ് കാർഡ് ലഭിക്കുകയുള്ളൂ.മുമ്പ് ഇത് 700 ആയിരുന്നു. ക്രെഡിറ്റ് കാർഡിനയുള്ള സ്കോർ ഉയർത്തിയിട്ടുണ്ട് എന്നും എല്ലാ മാനദണ്ഡങ്ങളും വലിക്കുന്നവർ മാത്രം ഉപേക്ഷിച്ചാൽ മതിയെന്നും ബാങ്കുകൾ അറിയിച്ചിരിക്കുന്നത്.2020 മാർച്ച് മുതൽ ഡിസംബർ വരെ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക 4.6% വർദ്ധിച്ചിരിക്കുന്നു.2019 ൽ ഈ കണക്ക് 17.5% ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്.2020 മാർച്ചിനും ആഗസ്റ്റിനും ഇടയിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക യിൽ 0.14%ആണ് വർധിച്ചിരിക്കുന്നത്.പി ഒഎസ്,എടിഎം എന്നിവ ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ്  ഇടപാടുകളിൽ 2020 ഡിസംബർ വരെ 4.1% കുറവുണ്ടായി.

0 comments: