2021, മാർച്ച് 22, തിങ്കളാഴ്‌ച

ഒ ടി പി സംവിധാനവും സുരക്ഷിതമല്ല; വിവരങ്ങൾ ചോർന്നേക്കാം എന്ന് മുന്നറിയിപ്പ് -ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമായി നടത്താൻ  സഹായിക്കുന്ന ഒരു ഉപാധിയാണ് ഒ ടി പി. എന്നാൽ ഇപ്പോൾ ഒ ടി പി യും സുരക്ഷിതമല്ല  എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഒ  ടി പി അയക്കാൻ ആയി ആശ്രയിക്കുന്ന ടെക്സ്റ്റ് മാനേജ്മെൻറ് സിസ്റ്റം  ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്താൻ കഴിയുമെന്നാണ്  പുതിയ കണ്ടെത്തൽ. വാട്സ്ആപ്പ് പോലുള്ള സർവീസുകളിൽ  ജോയിൻ ചെയ്യാൻ ഉപയോഗിക്കുന്ന ലിങ്കുകളും സുരക്ഷിതമല്ല ഇവയും ഹാക്ക് ചെയ്യപ്പെടാം എന്നാണ് മുന്നറിയിപ്പ്. ടെലികോം കമ്പനികളുടെ  അശ്രദ്ധ ഹാക്കർമാർ ചൂഷണം ചെയ്തു എന്ന് വരാം. ഉപഭോക്താക്കൾ അറിയാതെ ടെക്സ്റ്റ് മാനേജ്മെൻറ് സിസ്റ്റം  ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്താനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധന്മാർ  മുന്നറിയിപ്പുനൽകി.

മദർബോർഡ് റിപ്പോർട്ട് ജോസഫ് കൊക്‌സിന് ഉണ്ടായ അനുഭവം ആണ് ഈ  കണ്ടെത്തലിലേക്ക് വഴിതെളിച്ചത്. ഹാക്കർ എളുപ്പത്തിൽ എസ് എം എസ് റീഡയറക്ട് ചെയ്യുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തതാണ് പുതിയ തരത്തിലുള്ള സൈബർ ആക്രമണത്തിന്റേ അപകടസാധ്യത  പുറത്തുകൊണ്ടുവന്നത്.അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞാൽ പാസ്‌വേഡുകൾ പോലും റീസെറ്റ് ചെയ്യാൻ കഴിയില്ല. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ സ്വകാര്യവിവരങ്ങൾ  അവർ ചോർത്തിയെന്ന് വരാം. അതുകൊണ്ടുതന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ഉള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

ബിസിനസ് ഇടപാടുകൾക്ക് ആണ് എസ് എം എസ് റീഡയറക്ട്ക്ഷൻ സാധാരണ നിലയിൽ ഉപയോഗിക്കുന്നത്. ഇത് ഹാക്കർമാർക്ക് ചൂഷണം ചെയ്യാൻ സാധിക്കും എന്ന് വിദഗ്ധർ അറിയിക്കുന്നു. ടു ഫാക്ടർ ഒതെൻഡിക്കേഷൻ പോലെയുള്ള സംവിധാനങ്ങൾ  ഒരു പരിധിവരെ  ഇതിനെ തടയാൻ  സഹായിക്കും. കൂടാതെ ഇ-മെയിൽ വഴി ഓ ടി പി അയക്കുകയാണെങ്കിലും സുരക്ഷാപ്രശ്നങ്ങൾ  കുറക്കാൻ  സഹായിക്കും എന്ന് വിദഗ്ധർ അറിയിച്ചു.

0 comments: