2021, മാർച്ച് 23, ചൊവ്വാഴ്ച

ഇൻസ്റ്റയിൽ പുതിയ ഫീച്ചർ വരുന്നു, പതിനെട്ടിൽ താഴെയുള്ളവർക്ക് മെസ്സേജ് അയക്കുന്നത് തടയും

                                      ഇൻസ്റ്റഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെ കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് പിന്നാലെ ചെറുപ്പക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ ഇൻസ്റ്റഗ്രാം പുതിയ നീക്കങ്ങൾ തുടങ്ങി.ഇൻസ്റ്റഗ്രാം ഉപഭോക്താവ് ആകുന്നതിന് 13 വയസ്സ്പ്രായപരിധി നിശ്ചയിക്കാൻ ആണ് നീക്കം.കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഉപയോക്താവിനെ പ്രായം നിർണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.പലരും പ്രായത്തിന്റെ കാര്യത്തിൽ സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാർ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തുന്നു ണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്."ഇത് ഇല്ലാതാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.എന്നാൽ ആളുകളുടെ പ്രായം ഓൺലൈനിൽ പരിശോധിക്കുന്നത് സങ്കീർണ്ണമാണ്" അധികൃതർ പറഞ്ഞു.

 കൃത്രിമ ബുദ്ധിയുടെയും മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ." സംശയാസ്പദമായ പെരുമാറ്റം" പ്രകടിപ്പിക്കുന്ന മുതിർന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നതിൽ മാറ്റം കൊണ്ടുവരാനുള്ള വഴികളും ഇൻസ്റ്റഗ്രാം പരിശോധിക്കുന്നുണ്ട്.സംശയിക്കേണ്ട ആളുകളുടെ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാരെ അറിയിക്കുന്നതിനായി സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

0 comments: